ശ്രീനഗര്‍ > കശ്‌മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലെ മണ്ഡിക്കു സമീപം പ്ലേരയിലാണ് അപകടം നടന്നത്. പൂഞ്ചില്‍നിന്ന് ലോറാനിലേക്ക് പോയ ബസാണ് മറിഞ്ഞത്. റോഡില്‍ നിന്നും100 മീറ്റര്‍ താഴ്ച്ചയിലേക്കാണ് ബസ് മറിഞ്ഞത്. വീഴ്ച്ചയുടെ ആഘാതത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ മണ്ഡിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അമിത വേഗത്തില്‍ എത്തിയ ബസിന് ഇടുങ്ങിയ വളവില്‍ വെച്ച് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പാലീസ് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Ul1rup
via IFTTT
No comments:
Post a Comment