പമ്പ > സ്വാമി ശരണം, എങ്ങനെയുണ്ടായിരുന്നു ഇത്തവണത്തെ ദർശനാനുഭവം?
പമ്പയിൽ എത്തിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തീർഥാടനം കഴിഞ്ഞ് തിരികെയെത്തിയ ഭക്തനോടു ചോദിച്ചതാണിത്. ഉടനെ മറുപടിയും വന്നു. സാമി ശരണം സൂപ്പർ... എല്ലാം നല്ല ക്രമീകരണങ്ങൾ തന്നെ.
അന്യസംസ്ഥാനത്തുനിന്ന‌് വന്ന തീർഥാടകരുടെ മറുപടി കേട്ട് മന്ത്രി ചിരിച്ചു. പമ്പാ മണപ്പുറത്തു വച്ചാണ് തീർഥാടകരോട് മന്ത്രി വിവരങ്ങൾ നേരിട്ട് ചോദിച്ചു മനസ്സിലാക്കിയത്. പമ്പയിലും സന്നിധാനത്തും ശരണവഴികളിലും പൊലീസ് തീർത്ത സുരക്ഷ നൽകുന്ന ശാന്തത പ്രത്യേക അനുഭവമാണെന്നും. എല്ലാ സഹായങ്ങളും പൊലീസ് നൽകുന്നുണ്ടെന്നും തീർഥാടകർ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2TxI014
via IFTTT
No comments:
Post a Comment