മൂവാറ്റുപുഴ > വിവാഹച്ചെലവിനായി കരുതിയ തുകയിൽ ഒരുഭാഗം മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കു നൽകി മാതൃകയായി. സിപിഐ എം പ്രവർത്തകനായ മൂവാറ്റുപുഴ തോട്ടുങ്കൽപ്പീടിക ചാമക്കാട്ടുകുന്നേൽ (സുപ്രിയ) അജീഷ് നന്ദനാണ് 50,000 രൂപ സഹായധനം നൽകിയത്. അജീഷും വധു സുരണ്യ സുരേന്ദ്രനും ചേർന്ന് വിവാഹ വേദിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കലിന് തുക കൈമാറി.
ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ യു ആർ ബാബു, കെ എൻ ജയപ്രകാശ്, മൂവാറ്റുപുഴ മുനിസിപ്പൽ സൗത്ത് ലോക്കൽ സെക്രട്ടറി സജി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2F9wTYV
via IFTTT
No comments:
Post a Comment