ജീവനുവേണ്ടിയുള്ള ആ നിലവിളി മൂന്നു രാപ്പകലുകൾ ആരും കേട്ടില്ല; ഒടുവിൽ ഭാഗ്യകടാക്ഷം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

ജീവനുവേണ്ടിയുള്ള ആ നിലവിളി മൂന്നു രാപ്പകലുകൾ ആരും കേട്ടില്ല; ഒടുവിൽ ഭാഗ്യകടാക്ഷം

തൃശൂർ >  ജീവനുവേണ്ടിയുള്ള ആ നിലവിളി മൂന്നു രാപ്പകലുകൾ ആരും കേട്ടില്ല. ദേശീയപാതയ്ക്കു നടുവിലെ മരണക്കുഴിയിൽവീണ്   വെള്ളംപോലും കിട്ടാതെ ജീവനുവേണ്ടിയുള്ള പിടച്ചിൽ.  മരണം മുഖാമുഖം കണ്ട ദിവസങ്ങൾക്കുശേഷം നാലാംനാൾ,   ലോട്ടറിത്തൊഴിലാളിയായ ബിജുവിന്റെ ജീവരക്ഷയ‌്ക്ക‌് വഴിയൊരുക്കിയത‌് മറ്റൊരു ലോട്ടറിത്തൊഴിലാളി.  താണിപ്പാടം ആയോട് ഓണാങ്കണ്ടത്തിൽ ജോർജിന്റെ മകൻ ബിജുവാണ് (38) തൃശൂർ–- പാലക്കാട് റൂട്ടിൽ  താണിപ്പാടത്തിനടുത്ത് റോഡിന് നടുവിലെ വൻകുഴിയിൽ വീണ് കുരുങ്ങിയത്.

ലോട്ടറി വിൽപ്പനക്കാരനായ ബിജു ശനിയാഴ്ച രാത്രിയാണ് റോഡ് കുറുകെ കടക്കുമ്പോൾ ഡിവൈഡറിനോട് ചേർന്ന് പതിനഞ്ചടിയോളം ആഴുമുള്ള കുഴിയിലേക്ക് വീണത്. ദേഹമാസകലം പരിക്കുണ്ട്. കാലിന്റെ എല്ലുപൊട്ടിയിട്ടുണ്ട്. താൻ ഉറക്കെ നിലവിളിച്ചുവെങ്കിലും നൂറുകണക്കിന് വണ്ടികൾ ഓടുന്നതിനാൽ ആരുംകേട്ടില്ലെന്ന് ബിജു പറഞ്ഞു. സ്വയം കയറാൻ ശ്രമിച്ചെങ്കിലും  ആഴം കൂടുതലുള്ളതിനാൽ കഴിഞ്ഞില്ല. വണ്ടികളിൽ കടന്നുപോവുന്നവർക്ക് കാണാനുമാവില്ല.  ഇടുങ്ങിയ കുഴിയിൽ നിവർന്ന് കിടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. കല്ലുകളുമുണ്ട്.  മൂന്നുദിവസം രാത്രി ഉറങ്ങാതെ കഴിച്ചുകൂട്ടി. കൈയിൽ ലോട്ടറി ടിക്കറ്റുകളും പണവും മാത്രമാണുണ്ടായിരുന്നത്.  മൂന്നുനാൾ കഴിഞ്ഞതോടെ ഏറെ അവശനായി. നെഞ്ചത്ത് വേദനയും  തുടങ്ങി.  കാലിൽ നീരുവന്നു.  അവശതയ്ക്കിടയിലും ചൊവ്വാഴ്ച  രാവിലെ പത്തോടെ ഉറക്കെ ഓളിയിടുകയായിരുന്നു. ഈ സമയം സമീപത്ത് നടന്ന് ലോട്ടറി വിൽക്കുകയായിരുന്ന  മറ്റൊരു ലോട്ടറിത്തൊഴിലാളി ജോയി ശബ്ദംകേട്ടു.  അടുത്തെത്തിയപ്പോഴാണ് ബിജുവിനെ കണ്ടത്. തുടർന്ന് നാട്ടുകാരെ അറിയിച്ച് രക്ഷിക്കുകയായിരുന്നു. അവശനായ ഇയാളെ പീച്ചീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജുവിനെ കാണാതായതിനെത്തുടർന്ന് വീട്ടുകാരും അന്വേഷണം ആരംഭിച്ചിരുന്നു.

 തൃശൂർ–- പാലക്കാട് റൂട്ടിൽ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോവുന്ന റോഡിന് നടുവിലാണീ വൻകുഴിയുള്ളത്. താണിക്കുടം സെന്ററിനു 150 മീറ്റർ അകലെയാണിത്.



from Kerala || Deshabhimani ​Online ​News https://ift.tt/2DlepSE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages