പാലക്കാട് > പറളി കമ്പ പാറലടി പാറക്കല്‍ വീട്ടില്‍ ഷമീറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് എസ്ഡിപിഐക്കാരെ ഹേമാംബിക നഗര്‍ സിഐ സി പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. കമ്പ പാറക്കല്‍ വീട്ടില്‍ റഹീസ് (19), അജ്മല്‍ എന്ന മുനീര്‍ (23), ഷുഹൈബ് (18), കല്‍പ്പാത്തി ശംഖുവാരത്തോട് സ്വദേശി ഷഫീഖ് (24), ഒരു പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവരെയാണ് മേപ്പറമ്പില്‍ ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്ത് വെച്ച് തിങ്കളാഴ്ച്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്.
8ന് വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പുതുപരിയാരം മുട്ടിക്കുളങ്ങര ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറായ ഷമീര്‍ ഓട്ടോയില്‍ വരുമ്പോള്‍ പാറലോട് എന്ന സ്ഥലത്തു ബൈക്കില്‍ കാത്തുനിന്ന കാത്തു നിന്ന റഹീസ്, അജ്മല്‍, ഷുഹൈബ്, പ്രായപൂര്‍ത്തിയാവാത്തയാള്‍ ഉള്‍പ്പെട്ട നാല്‍വര്‍ സംഘം സ്റ്റീല്‍ പൈപ്പ് കൊണ്ട് തലക്കടിച്ചും, കത്തി കൊണ്ട് കുത്തിയുമാണ് കൊലപ്പെടുത്തിയത്.
ഓട്ടോയില്‍ നിന്നും ഇറങ്ങി ഓടിയ ഷമീറിനെ പുറകില്‍ നിന്ന് അടിച്ചിടുകയായിരുന്നു. നിലത്ത് വീണു കിടന്ന ഷമീറിനെ നേരം ഇരുട്ടിയതിനാല്‍ പ്രദേശവാസികളാരും ആരും ശ്രദ്ധിച്ചിരുന്നില്ല. ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ട് ഒളിവില്‍ പോവുകയായിരുന്നു. പ്രതികളുടെ കുടുംബത്തിലെ ഒരു സ്ത്രീയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്നതിന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് പ്രതികള്‍ ആയുധവുമായി കാത്തു നിന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
എസ്ഡിപിഐ ചെയ്ത കൊലപാതകങ്ങളിലെ പ്രൊഫഷണല്‍ കില്ലിങ്ങ് രീതി തന്നെയാണ് ഷമീറിനെ കൊല്ലാനും ഉപയോഗിച്ചിരിക്കുന്നത്. ഉടനെ മരണം സംഭവിക്കുന്ന രീതിയില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട ഷമീര്‍ അവിവാഹിതനാണ്. ഒളിവില്‍ പോയ പ്രതികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയ കുറ്റത്തിനാണ് ഷഫീഖിനെ അറസ്റ്റു ചെയ്തത്. ഷഫീഖിന്റെ മേപ്പറമ്പ് പേഴുംകരയിലുള്ള വാടക വീട്ടിലാണ് പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ്സ് അന്വേഷിച്ചത്. പോലീസിന്റെ ഊര്‍ജ്ജിതമായ അന്വേഷണമാണ് രണ്ടു ദിവസത്തിനകം പ്രതികളെ പിടികൂടാന്‍ സാധിച്ചത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
പ്രതികള്‍ ഒളിച്ചു താമസിച്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. നടപടി ക്രമങ്ങള്‍ക്കു ശേഷം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി. പാലക്കാട് ഡിവൈഎസ്‌പി ജി ഡി വിജയകുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി ഷംസുദ്ദീന്‍, ഹേമാംബിക നഗര്‍ എസ്‌ഐ എസ് രജീഷ്, എഎസ്‌ഐ ശിവചന്ദ്രന്‍ , സീനിയര്‍ സിപിഒമാരായ സതീഷ് ബാബു, പ്രശോഭ്, സിപിഒമാരായ എം എ ബിജു ,എ നവോജ് ഷാ, സി എന്‍ ബിജു , വി ബി ജമ്പു , അജേഷ്, ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ജലീല്‍, സിഎസ് സാജിദ് , ആര്‍ കിഷോര്‍, കെ അഹമ്മദ് കബീര്‍, ആര്‍ വിനീഷ്, ആര്‍ രാജീദ്, എസ് ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.
from Kerala || Deshabhimani Online News https://ift.tt/2QGgVqy
via IFTTT
No comments:
Post a Comment