ന്യൂഡൽഹി> ഹൈക്കോടതി സ്‌റ്റേയുടെ ബലത്തിൽ കെ എം ഷാജിക്ക് എംഎൽഎ എന്ന നിലയില്‍ അവകാശങ്ങള്‍ ലഭിയ്ക്കില്ലെന്നു സുപ്രീംകോടതി.
ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം. എന്നാല്‍ എംഎൽഎഎന്ന നിലയിലുള്ള ആനുകൂല്യങ്ങൾ കൈപറ്റാന്‍ ആകില്ല. . അയോഗ്യത നീക്കണമെന്നാവശ്യപ്പെട്ട് ഷാജി നൽകിയ അപ്പീൽ ഉടനെ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്‌തമാക്കി. അപ്പീൽ 26ന് പരിഗണിക്കണം എന്ന ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല
എന്നാൽ എംഎൽഎ എന്ന നിലയിലുള്ള അവകാശങ്ങൾ ഉണ്ടായിരിക്കില്ല എന്നും കോടതി വ്യക്‌തമാക്കി. സ്റ്റേ ഉത്തരവിന്റെ ബലത്തിൽ എംഎൽഎ ആയിരിക്കാൻ ആണോ ആഗ്രഹിക്കുന്നതെന്ന് ഷാജിയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.തെരെഞ്ഞെടുപ്പ് റദ്ദാക്കിയതിന് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കും.
കണ്ണൂർ അഴീക്കോട് എംഎൽഎയും മുസ്‌ലീം യൂത്ത് ലീഗ് നേതാവുമായ കെ എം ഷാജിയെ വർഗീയ പ്രചരണം നടത്തിയതിനാണ് ഹൈക്കോടതി അയോഗ്യനാക്കിയത്. . ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽനിന്നും വിലക്കിയിട്ടുണ്ട്. ഇതിനെതിരെ നൽകിയ അപ്പീലിൽലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അപ്പീൽ പിന്നീട് പരിഗണിക്കും.
സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സമയം അനുവദിയ്ക്കണമെന്ന ഷാജിയുടെ ഹര്‍ജിയിൽ വിധി ഹൈക്കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് സ്റ്റേ ചെയ്‌തിരുന്നു.
എതിർസ്‌ഥാനാർത്ഥിയായിരുന്ന എം വി നികേഷ് കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്. തെരഞ്ഞെടുപ്പ് കാലത്ത് കെ എം ഷാജി ന്യൂനപക്ഷ സമുദായത്തിനിടയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന തെരഞ്ഞെടുപ്പ് ചട്ടലംഘന കേസിലാണ് നടപടി.
from Kerala || Deshabhimani Online News https://ift.tt/2Bpmzbf
via IFTTT
No comments:
Post a Comment