മന്ത്രി പൊൻ രാധാകൃഷ്‌ണന്റെ കാർ തടഞ്ഞിട്ടില്ല; പരിശോധിച്ചത്‌ മറ്റൊരു വാഹനമെന്ന്‌ എസ്‌ പി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

മന്ത്രി പൊൻ രാധാകൃഷ്‌ണന്റെ കാർ തടഞ്ഞിട്ടില്ല; പരിശോധിച്ചത്‌ മറ്റൊരു വാഹനമെന്ന്‌ എസ്‌ പി

പമ്പ> കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പൊലീസ് തടഞ്ഞിട്ടില്ലെന്ന് പത്തനംതിട്ട എസ്‌ പി ഹരിശങ്കര്‍ വ്യക്‌തമാക്കി.  മന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു കാറാണ് തടഞ്ഞത്. അതില്‍ അക്രമികളുണ്ടെന്ന സംശയത്തിലാണ് വാഹനം പരിശോധിച്ചതെന്നും എസ്‌ പി  പറഞ്ഞു.

പൊലീസ് പട്ടികയിലുള്ള അക്രമികള്‍ വാഹനത്തിലുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും എസ്‌ പി  പറഞ്ഞു.വാഹനം പരിശോധിച്ചത്തിന്റെ വിശദീകരണം മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ എഴുതി നല്‍കിയെന്നും എസ്‌ പി  പറഞ്ഞു.

ശബരിമല ദര്‍ശനം കഴിഞ്ഞു തിരിച്ചു വന്ന  മന്ത്രിയുടെ കാര്‍ പമ്പയില്‍ നിന്നും പോയി അഞ്ച് മിനിറ്റിന് ശേഷമാണ് ഒരു ഇന്നോവ കാര്‍ പിന്നാലെ പോയത്. നേരത്തെയുണ്ടായ സംഘര്‍ഷങ്ങളിലെ പ്രതിയായ ഒരാള്‍ കാറിലുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ആ വാഹനം നിര്‍ത്തി പരിശോധിച്ചത്. എന്നാല്‍ പ്രതി ആ വാഹനത്തിലുണ്ടായിരുന്നില്ല.  രാത്രി ഒരു മണിയോടെ പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു വാഹനപരിശോധന.

അപ്പോഴേക്കും കേന്ദ്രമന്ത്രി അവിടേക്ക് തിരിച്ചു വന്നു. മന്ത്രിയെത്തിയ വിവരമറിഞ്ഞും താനും നേരിട്ട് അവിടെ എത്തി. പരിശോധനയെക്കുറിച്ച് മന്ത്രി വിശദീകരണം തേടിയപ്പോള്‍  കാര്യങ്ങള്‍ വ്യക്തമാക്കി.  വാഹനം പരിശോധിച്ചതിന്‍റെ ചെക്ക് റിപ്പോര്‍ട്ടും അദ്ദേഹത്തിന് നല്‍കി ഇതല്ലാതെ അരമണിക്കൂറോളം വണ്ടി റോഡില്‍ നിര്‍ത്തേണ്ടി വന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. ചെക്ക് റിപ്പോര്‍ട്ട് അല്ലാതെ രേഖാമൂലമുള്ള മറുപടിയോ വിശദീകരണമോ മന്ത്രിക്ക് നല്‍കിയിട്ടില്ലെന്നും ഹരിശങ്കര്‍ വ്യക്തമാക്കി.


 



from Kerala || Deshabhimani ​Online ​News https://ift.tt/2TwNGs1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages