മതനിരപേക്ഷതയും സോഷ്യലിസവുമില്ലാത്ത ഭരണഘടനയുമായി ഉപരാഷ്ട്രപതിയുടെ ആശംസ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

മതനിരപേക്ഷതയും സോഷ്യലിസവുമില്ലാത്ത ഭരണഘടനയുമായി ഉപരാഷ്ട്രപതിയുടെ ആശംസ

കൊച്ചി> ഭരണഘടനാ ദിനത്തില്‍ 'മതനിരപേക്ഷ സോഷ്യലിസ്റ്റ്' എന്ന പരാമര്‍ശമില്ലാത്ത ഭരണ ഘടനയുമായി ഉപരാഷ്ട്രപതിയുടെ  ആശംസ. ട്വിറ്ററിലാണ് ഈ വാക്കുകളില്ലാത്ത ഭരണഘടനയുടെ ചിത്രം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കുവെച്ചത്. 'പരമാധികാര ജനാധിപത്യ' റിപ്പബ്ലിക് എന്ന വാക്കാണ്‌ ചിത്രത്തിലെ ഭരണഘടനയില്‍ ഉള്ളത് .

ഭരണഘടനയിലെ 'മതനിരപേക്ഷ സോഷ്യലിസ്റ്റ്'പരാമര്‍ശം നീക്കണമെന്ന ആവശ്യം ബിജെപി ഏറെനാളായി ഉയര്‍ത്തുന്നുണ്ട്. ഇതിനായി ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ട് ആ പരാമര്‍ശങ്ങളില്ലാത്ത പഴയ നിലവിലില്ലാത്ത ഭരണഘടനയുടെ ചിത്രം തന്നെ ബിജെപി മുന്‍ അധ്യക്ഷന്‍ കൂടിയായ വെങ്കയ്യ നായിഡു ചെയ്തതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 40 കൊല്ലം മുമ്പ് നാല്‍പ്പത്തിരണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ മാറ്റം വരുത്തിയത്. 1977 ജനുവരി മൂന്നുമുതല്‍ ഈ ഭരണഘടനയാണ് നിലവില്‍. അത് അവഗണിച്ചാണ് ഉപരാഷ്ട്രപതിയുടെ  ആശംസ.

ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നാണ് തെറ്റായ ചിത്രം അടക്കമുള്ള ട്വീറ്റ്.

നിലവിലെ ഭരണഘടനയുടെ ആമുഖം

 



from Kerala || Deshabhimani ​Online ​News https://ift.tt/2P2qwWR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages