സമന്‍സ് കൈപ്പറ്റിയെന്ന് കോടതിയിലും കൈപ്പറ്റിയില്ലെന്ന് മാധ്യമങ്ങളോടും; നിന്നനില്‍പ്പില്‍ കള്ളം പറഞ്ഞ് കെ സുരേന്ദ്രന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

സമന്‍സ് കൈപ്പറ്റിയെന്ന് കോടതിയിലും കൈപ്പറ്റിയില്ലെന്ന് മാധ്യമങ്ങളോടും; നിന്നനില്‍പ്പില്‍ കള്ളം പറഞ്ഞ് കെ സുരേന്ദ്രന്‍

കണ്ണൂര്‍ > സമന്‍സ് ലഭിച്ചതായി കോടതിയില്‍ സമ്മതിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പുറത്തുവന്ന് മാധ്യമപ്രവര്‍ത്തകരോട് മാറ്റിപ്പറഞ്ഞു. പൊലീസുദ്യോഗസ്ഥര്‍ക്ക് ഫെയ്‌സ്‌ബുക്കിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് തിങ്കളാഴ്ച കണ്ണൂര്‍ ഒന്നാംക്ലാസ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുരേന്ദ്രന്റെ മലക്കംമറിച്ചില്‍.

സമന്‍സ് കൈപ്പറ്റിയിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എം സി ആന്റണി സുരേന്ദ്രനെതിരെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്. ശബരിമലകേസില്‍ കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സുരേന്ദ്രനെ തിങ്കളാഴ്ച പകല്‍ പതിനൊന്നോടെയാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്.

 സമന്‍സ് കൈപ്പറ്റിയതല്ലേ, ഇതില്‍ കാണുന്ന ഒപ്പ് നിങ്ങളുടേത് തന്നെയല്ലേയെന്നു കോടതി ചോദിച്ചപ്പോള്‍ അതേയെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് സുരക്ഷയോടെ പുറത്തേക്കു വന്ന സുരേന്ദ്രന്‍ പക്ഷേ, മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇങ്ങനെയാണ്:

 ''ഒരു സമന്‍സ് അയച്ചാല്‍ വരുമായിരുന്ന കേസിലാണ് ഈ നാടകങ്ങളെല്ലാം. കടുത്ത മനുഷ്യാവകാശ ലംഘനമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്.'' സമന്‍സ് ലഭിച്ചെന്ന് താങ്കള്‍ കോടതിയില്‍ സമ്മതിച്ചതല്ലേയെന്ന ചോദ്യത്തിന് 'ആരു പറഞ്ഞു? വെറുതെ കള്ളം പ്രചരിപ്പിക്കുകയാണ്. എനിക്ക് ഒരു സമന്‍സും ലഭിച്ചിട്ടില്ല' എന്നായിരുന്നു  മറുപടി. ആരാണ് കള്ളം പ്രചരിപ്പിക്കുന്നതെന്നും ഇതോടൈ വ്യക്തമാകുകയാണ്.


 



from Kerala || Deshabhimani ​Online ​News https://ift.tt/2DKAfiQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages