ശബരിമല മണ്ഡലകാലം പ്രമാണിച്ച‌് റെയിൽവേ അനുവദിച്ചത‌് തിരക്കിനനുസരിച്ച‌് നിരക്ക‌് കൂടുന്ന സുവിധ ട്രെയിനുകളും ഉയർന്നനിരക്കുള്ള സ‌്പെഷ്യൽ ഫെയർ ട്രെയിനുകളും . വെള്ളിയാഴ‌്ച പ്രഖ്യാപിച്ച എട്ട‌് ട്രെയിനുകൾക്കും നിലവിലുള്ളതിന്റെ നാലിരട്ടിയിലധികം നിരക്കാണ‌്. ചെന്നൈയിൽനിന്നും ഹൈദരാബാദിൽനിന്നും കോട്ടയം വഴി കൊല്ലത്ത‌് ട്രെയിനുകൾ യാത്ര അവസാനിപ്പിക്കും.
സുവിധ ട്രെയിന‌് യാത്രക്കാരുടെ തിരക്കിനനുസരിച്ച‌് നിരക്ക‌് കൂടും. സ‌്പെഷ്യൽ ഫെയർ ട്രെയിനിന‌് തൽക്കാൽ നിരക്ക‌് നൽകണം. ചെന്നൈയിൽനിന്ന‌് കൊല്ലത്തേക്ക‌് സ്ലീപ്പർ ക്ലാസിൽ 450 രൂപയാണ‌് സാധാ രണ ടിക്കറ്റ‌് നിരക്ക‌്. ഇതേസമയം സ‌്പെഷ്യൽ ഫെയർ ട്രെയിനിന‌് 570 രൂപ നൽകേണ്ടി വരും. സുവിധ ട്രെയിനിന‌് 2000 രൂപവരെയായി നിരക്ക‌് ഉയരും. തമിഴ‌്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നുമെല്ലാം വരുന്ന അയ്യപ്പഭക്തർ നാലിരട്ടിയോളം നിരക്ക‌് നൽകേണ്ടിവരും. നിലവിലുള്ള ട്രെയിനുകൾ തന്നെ നമ്പർ മാറ്റി സുവിധയും സ‌്പെഷ്യൽ ഫെയറുമാക്കി ഭക്തരുടെ കണ്ണിൽ പൊടിയിടുകയാണ‌് റെയിൽവേ. മണ്ഡലകാലത്തെ തിരക്ക‌് കണക്കിലെടുത്ത‌് ആവശ്യത്തിന‌് പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന‌് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തിരക്കനുസരിച്ച‌് ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ തയ്യാറായതുമില്ല.
from Kerala || Deshabhimani Online News https://ift.tt/2zdsqiu
via IFTTT
No comments:
Post a Comment