കൊച്ചി > തന്ത്രി കണ്‍ഠര് രാജീവരുമായി ഫോണില്‍ സംഭാഷണം നടത്തിയ വിഷയത്തില്‍ ഉരുണ്ടുകളിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയുടെ ഫോണ്‍വിളിയുടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. യുവമോര്‍ച്ച സംസ്ഥാനസമിതി യോഗത്തിലെ പ്രസംഗത്തിന്റെ പേരില്‍ ശ്രീധരന്‍ പിള്ളക്കെതിരെ നല്‍കിയ പരാതി തള്ളണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് തന്ത്രിയുമായി താന്‍ ഫോണ്‍ സംഭാഷണം നടത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവന്നത്
പ്രസംഗം പ്രകോപനപരവും വര്‍ഗീയ കലാപം ലക്ഷ്യമിട്ടുള്ളതാണെന്നും നിയമനടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ പരാതി ഉണ്ടായിരുന്നത്. എന്നാല്‍ ഇത് തള്ളണമെന്നാവശ്യപ്പെട്ടുള്ള ശ്രീധരന്‍പിള്ളയുടെ സത്യവാങ്മൂലത്തിലാണ് തന്ത്രി കുടുംബത്തെ കൂട്ടുപിടിച്ച് ബിജെപി നടത്തിയ കള്ളക്കളികള്‍ വെളിവായത്
'തന്ത്രി സമൂഹം ഉണ്ട്. ആ തന്ത്രിസമൂഹത്തിനു ഇന്ന് കൂടുതല്‍ വിശ്വാസം എന്നെ സംബന്ധിച്ചിടത്തോളം ബിജെപിയിലുണ്ട്, അല്ലെങ്കില്‍ അതിന്റെ സംസ്ഥാന അധ്യക്ഷനില്‍ ഉണ്ട്. അന്ന് സ്ത്രീകളേ കൊണ്ട് അവിടെ അടുത്ത് എത്തിയ അവസരത്തില്‍ ആ തന്ത്രി വിളിച്ചപ്പോള്‍ അദ്ദേഹം മറ്റൊരു ഫോണില്‍ നിന്നും എന്നെ വിളിച്ച് എന്നോട് സംസാരിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ഒരുവാക്കുപറഞ്ഞു.
എന്തോ അറം പറ്റിയതുപോലെ ആ വാക്കുകള്‍ ശരിയാവുകയും ചെയ്തു. അദ്ദേഹം വിളിച്ചു. അല്‍പ്പം അസ്വസ്ഥനായിരുന്നു. പൂട്ടിയിട്ടാല്‍ കോടതി വിധി ലംഘിച്ചു എന്നുവരില്ലെ കോടതിയലക്ഷ്യമാകില്ലെ? പൊലീസുകാര്‍ പോയി അദ്ദേഹത്തെ ഭയപ്പെടുത്തി. ആ സമയത്ത് തന്ത്രി വിളിച്ച കൂട്ടത്തില്‍ ഒരാള്‍ ഞാനായിരുന്നു. അപ്പോള്‍ ഞാന്‍ വിളിച്ച അവസരത്തില്‍ പറഞ്ഞു. തിരുമേനി ഒറ്റക്കല്ല, ഇത് കോടതിയലക്ഷ്യം ആകില്ല. കോടതിയലക്ഷ്യത്തിന് കേസെടുക്കണമെങ്കില്‍ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരക്കണക്കിന് ആളുകള്‍ ഉണണ്ട് കൂട്ടത്തില്‍. തിരുമേനി ഒറ്റക്കല്ല എന്നുപറഞ്ഞപ്പോള്‍ രാജീവര് എനിക്ക് സാര്‍ പറഞ്ഞ ആ ഒരൊറ്റവാക്കുമതി എന്ന് പറഞ്ഞുകൊണ്ട് ദൃഢമായ തീരുമാനം അന്ന് എടുക്കുകയും ഉണ്ടായി.ആ തീരുമാനം ആണ് വാസ്തവത്തില്‍ പൊലീസിനേയും ഭരണകൂടത്തേയും അങ്കലാപ്പിലാക്കിയത്'; ശ്രീധരന്‍പിള്ള സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.
അതേസമയം, വിഷയം വിവാദമായ പശ്ചാത്തലത്തില്‍ ഇന്നലെയും ശ്രീധരന്‍ പിള്ള പരസ്പര വിരുദ്ധമായ വിശദീകരണങ്ങളായിരുന്നു മാധ്യമങ്ങള്‍ക്ക് നല്‍കിയത്. മറ്റൊരു ഫോണില്‍നിന്നാണ് വിളിച്ചത്. തന്ത്രിയാണെന്നാണ് ധരിച്ചത്. വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിശ്വസിച്ചാല്‍ മതിയെന്നും ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാനസമിതി യോഗത്തിലെ പ്രസംഗത്തില്‍ തെറ്റായി ഒന്നുമില്ല. അതിന്റെ പേരില്‍ കോണ്‍ഗ്രസുകാരും സിപി ഐ എമ്മുകാരും കേസ് കൊടുത്ത് തന്നെ വേട്ടയാടുകയാണ്. കോടതിവിധിയെ വെല്ലുവിളിച്ചിട്ടില്ല. കോടതിവിധി വന്നാല്‍ സമരം പാടില്ലെന്നുപറയുന്നത് ശരിയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമലയില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നടത്തുന്ന അജണ്ടയ്ക്ക് തന്ത്രി കുടുംബത്തെ കൂടി കൂട്ടുപിടിക്കാനായിരുന്നു ശ്രമം നടന്നത്. ഒന്‍പതാം തീയതി അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍ പിള്ള നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് അദ്ദേഹം ശനിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചപ്പോള്‍ വിശദീകരിച്ചത്.
അതിനാല്‍ തന്നെ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമായ കാര്യം മാധ്യമങ്ങളോട് പറഞ്ഞതുവഴി കോടതിയില്‍ കള്ള സത്യവാങ്മൂലമാണ് ശ്രീധരന്‍ പിള്ള നല്‍കിയിരിക്കുന്നത് എന്ന് കരുതേണ്ടി വരും. താന്‍ കലാപത്തിന് ശ്രമിക്കുകയല്ല ചെയ്തത് എന്ന് കോടതിയോട് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും അതേസമയം തന്നെ തന്ത്രിയുമായി സംസാരിച്ച് നട അടച്ചിടാന്‍ പറഞ്ഞു എന്ന കാര്യം കോടതിയെ ധരിപ്പിക്കുകയും ചെയ്യുക വഴി ബിജെപി ശബരിമല വിഷയത്തില്‍ തുടരുന്ന വര്‍ഗീയ അജണ്ട കൂടുതല്‍ വ്യക്തമാകുകയാണ്
from Kerala || Deshabhimani Online News https://ift.tt/2JV3KiK
via IFTTT
No comments:
Post a Comment