പ്രത്യേക ലേഖകൻ
നേതാക്കൾ എത്ര ഉന്നതരായാലും ആരോപണങ്ങളിൽ കുറ്റക്കാരെന്നു കണ്ടെത്തിയാൽ ശക്തമായ നടപടി എടുക്കുന്നതിലൂടെ സിപിഐ എം ഉയർത്തിപ്പിടിക്കുന്നത‌് ഉന്നതമായ രാഷ്ട്രീയമൂല്യം. മൂല്യാധിഷ‌്ഠിത നിലപാട‌് സ്വീകരിക്കുമ്പോഴും സിപിഐ എമ്മിനെതിരായ കുപ്രചാരണങ്ങൾക്ക‌് നേതൃത്വം കൊടുക്കുന്ന യുഡിഎഫ‌് കഴിയുന്നത‌് വൈകൃതങ്ങളുടെ ചെളിക്കുണ്ടിൽ.
യുഡിഎഫ‌് ഭരണകാലത്ത‌് മുഖ്യമന്ത്രിതൊട്ട‌് എംഎൽഎമാർവരെയുള്ള പലർക്കുമെതിരെ ലൈംഗികാതിക്രമങ്ങൾ നടത്തിയതിന‌് എണ്ണിയാലൊടുങ്ങാത്ത പരാതിയാണ‌് ഉയർന്നത‌്. ഏതാനും മാസംമുമ്പ‌് ഒരു യുഡിഎഫ‌് എംഎൽഎ ജയിലിലുമായി. അപ്പോഴെല്ലാം ഈ വൈകൃതങ്ങളെ വെള്ളപൂശാനാണ‌് യുഡിഎഫ‌് ശ്രമിച്ചതെങ്കിൽ സിപിഐ എം പൊതുസമൂഹത്തിന‌് കാണിച്ചുകൊടുക്കുന്നത‌് വിട്ടുവീഴ‌്ചയില്ലാത്ത ജനപക്ഷ സമീപനമാണ‌്. സിപിഐ എം പാലക്കാട‌് ജില്ലാ സെക്രട്ടറിയറ്റംഗവും എംഎൽഎയുമായ പി കെ ശശിക്കെതിരെ, തിങ്കളാഴ‌്ച ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം എടുത്ത അച്ചടക്കനടപടി ഇതിൽ ഒടുവിലത്തെ ഉദാഹരണമാണ‌്.
സഹപ്രവർത്തകയോട‌് ഫോണിൽ നേതാവിന‌് യോജിക്കാത്തവിധം സംസാരിച്ചെന്നായിരുന്നു പരാതി. പരാതി ലഭിച്ച ഉടൻ അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. തെളിവെടുപ്പിനുശേഷം തയ്യാറാക്കിയ റിപ്പോർട്ട‌് സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും ചർച്ചചെയ‌്തു. തികച്ചും ജനാധിപത്യപരമായും കമ്യൂണിസ്റ്റ‌് മൂല്യം ഉയർത്തിയും തീരുമാനമെടുത്തു. ഇത‌് പുതിയ സംഭവമല്ല, ഇങ്ങനെ പരാതികൾ ലഭിച്ചപ്പോഴെല്ലാം സ്വീകരിച്ചത‌് ഇതേ സമീപനമാണ‌്.സിപിഐ എമ്മിനെ വിമർശിക്കുന്ന വലതുപക്ഷ മാധ്യമങ്ങളും ഈ വസ‌്തുതകൾ കാണുന്നില്ലെന്നു മാത്രമല്ല, യുഡിഎഫ‌് നേതാക്കളുടെ ശരികേടുകൾക്ക‌് ഓശാന പാടുകയും ചെയ്യുന്നു. രണ്ടും കണക്കാണെന്ന‌് വളഞ്ഞവഴിയിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നു. എന്നാൽ, കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിലെ കേരള രാഷ്ട്രീയം വീക്ഷിക്കുന്ന ഏതൊരാൾക്കും വ്യത്യസ‌്ത സമീപനങ്ങൾ കാണാനും മനസ്സിലാക്കാനും കഴിയും.
from Kerala || Deshabhimani Online News https://ift.tt/2TQeKCU
via IFTTT
No comments:
Post a Comment