ഐസ‌്ക്രീം പാർലർ കേസ‌് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവമാണ‌്. ഇതിൽ പ്രതിക്കൂട്ടിലിരുന്നത‌് മുസ്ലിംലീഗ‌് നേതാവ‌് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗോ യുഡിഎഫോ പാർടിതലത്തിലോ മുന്നണി എന്ന നിലയിലോ ഒരു അന്വേഷണവും നടത്തിയില്ലെന്നു മാത്രമല്ല എല്ലാ സംരക്ഷണവും നൽകി. തികച്ചും വെള്ളപൂശി സംരക്ഷിച്ചു. കെപിസിസി പ്രസിഡന്റായിരിക്കെ കെ മുരളീധരനെതിരെ ആരോപണമുന്നയിച്ചത‌് രാജ‌്മോഹൻ ഉണ്ണിത്താനാണ‌്.
ഇപ്പോഴത്തെ വർക്കിങ‌് പ്രസിഡന്റ‌് കെ സുധാകരനെതിരെ ആക്ഷേപം ഉന്നയിച്ചതിന‌് സ്വന്തം അനുയായിയുടെ കാല‌് തല്ലിപ്പൊളിച്ചത‌് കണ്ണൂരിലെ അനുഭവം.
കഴിഞ്ഞ യുഡിഎഫ‌് ഭരണത്തിൽ അരങ്ങേറിയ അസംബന്ധ നാടകങ്ങൾ ആരും മറന്നിട്ടില്ല. മന്ത്രിസഭയിലെ വനിതാ മന്ത്രിയൊഴിച്ച‌് ഏതാണ്ട‌് എല്ലാവർക്കുമെതിരെഉയർന്നത‌് ഇത്തരം പരാതികൾ. ഭരണാധികാരികൾമാത്രം ഒതുങ്ങിനിന്നില്ല സോളാർ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ‌് നായരുടെ ലിസ്റ്റിൽ.ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ‌്, ആര്യാടൻ മുഹമ്മദ‌്, വി എസ‌് ശിവകുമാർ തൊട്ട‌് എ പി അബ്ദുള്ളക്കുട്ടിവരെയുണ്ട‌് ഈ ലിസ്റ്റിൽ. ഇവർക്കെതിരെയെല്ലാം ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിൽ പരാമർശമുണ്ടായിട്ടും കോൺഗ്രസ‌് എല്ലാവരെയും സംരക്ഷിച്ചു. എൽഡിഎഫ‌് അധികാരമേറ്റശേഷമാണ‌് ഒരു വീട്ടമ്മയുടെ പരാതിയിൽ എ വിൻസന്റ‌് എംഎൽഎയെ പൊലീസ‌് അറസ്റ്റ‌് ചെയ‌്തത‌്. വിൻസന്റിനെയും സംരക്ഷിച്ചു യുഡിഎഫ്.
ഈ പട്ടിക അവസാനിക്കുന്നില്ല. വലതുപക്ഷത്തിന്റെ കെട്ടരാഷ്ട്രീയത്തിന്റെ ചരിത്രം വളരെ നീണ്ടതാണ‌്. എന്നിട്ടും തത്വാധിഷ‌്ഠിത നിലപാട‌് സ്വീകരിക്കുന്ന സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തൽപ്പരകക്ഷികൾ ഒരു സങ്കോചവുമില്ലാതെ വിമർശിക്കുകയാണ‌്.
from Kerala || Deshabhimani Online News https://ift.tt/2PWMuA2
via IFTTT
No comments:
Post a Comment