പ്രളയക്കെടുതി : തൊഴിലുറപ്പിലും കേന്ദ്രവാഗ‌്ദാനം ജലരേഖ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

പ്രളയക്കെടുതി : തൊഴിലുറപ്പിലും കേന്ദ്രവാഗ‌്ദാനം ജലരേഖ

കൊല്ലം > സംസ്ഥാനത്തെ പ്രളയദുരന്ത ലഘൂകരണപ്രവർത്തനങ്ങൾക്കായി തൊഴിലുറപ്പു പദ്ധതിയിൽ ഈ സാമ്പത്തികവർഷം 150 ദിവസംവരെ തൊഴിൽ നൽകുമെന്ന  കേന്ദ്രസർക്കാർ വാഗ്ദാനം  നടപ്പായില്ല. നിലവിലുള്ള 100 ദിനത്തിന‌് പുറമെ 50 അധികം തൊഴിൽ ദിനങ്ങളാണ് വാഗ്ദാനം ചെയ്തത്.

എന്നാൽ, കേന്ദ്ര സർക്കാർ ഇതിനുള്ള വിജ്ഞാപനം  പുറപ്പെടുവിച്ചില്ല. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിലവിലുള്ള  വിവിധ കേന്ദ്രപദ്ധതികളിലൂടെ  ആശ്വാസമേകുമെന്ന് കേന്ദ്രം അറിയിച്ചത്. 50 ദിവസം  അധികതൊഴിൽ ദിനങ്ങൾ നൽകുന്നത‌് സംബന്ധിച്ച ക്രമീകരണം തൊഴിലുറപ്പ‌് പദ്ധതിയുടെ എംഐഎസിൽ (മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം) കേന്ദ്രസർക്കാർ വരുത്തേണ്ടതുണ്ട‌്.

100 ദിവസംവരെ തൊഴിൽ ലഭിച്ചവർ അധികമായി കിട്ടേണ്ട 50 ദിവസത്തിനായി  ഗ്രാമ- –-ബ്ലോക്ക് പഞ്ചായത്ത‌് ഓഫീസുകൾ കയറിയിറങ്ങുകയാണ്. അധികമുള്ള 50 ദിവസം നൽകാനുള്ള കേന്ദ്രവിജ്ഞാപനം വന്നാലുടൻ അതു നടപ്പാക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങളെല്ലാം സജ്ജമാണ്. ഉടൻ വിജ്ഞാപനമിറക്കാൻ സംസ്ഥാന സർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ നടപടി ഇഴയുകയാണ്.

അതേസയമം, സങ്കീർണതയ്ക്കിടയിലും തൊഴിലുറപ്പിൽ മികച്ചനേട്ടം കൈവരിക്കാൻ സംസ്ഥാനത്തിനായി. കഴിഞ്ഞ ദിവസംവരെയുള്ള  കണക്കനുസരിച്ച് സംസ്ഥാനത്ത് തൊഴിലുറപ്പിൽ 34.64 ലക്ഷം കുടുംബങ്ങൾക്ക് തൊഴിൽ കാർഡുകൾ നൽകി. ഇതിൽ തൊഴിലിനായി എത്തിയ 19.38 ലക്ഷം  കുടുംബങ്ങൾക്കായി 4.70 കോടി തൊഴിൽദിനങ്ങൾ ഇതുവരെ കേരളം സൃഷ്ടിച്ചു .



from Kerala || Deshabhimani ​Online ​News https://ift.tt/2SbowOf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages