സ്‌കൂൾ രജിസ്‌റ്ററിൽ ഉച്ചക്കഞ്ഞി പ്രയോഗം പാടില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

സ്‌കൂൾ രജിസ്‌റ്ററിൽ ഉച്ചക്കഞ്ഞി പ്രയോഗം പാടില്ല


തിരുവനന്തപുരം
സ‌്കൂൾ ഉച്ചഭക്ഷണപദ്ധതി രജിസ്റ്ററുകളിൽ ഉച്ചക്കഞ്ഞി പ്രയോഗം പാടില്ലെന്ന‌ു  പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ നിർദേശിച്ചു. സ‌്കൂളുകളിൽ  ഇപ്പോൾ ചോറും കറികളുമാണ‌് നൽകുന്നത‌്. കഞ്ഞിയും പയറും മാറി വർഷങ്ങളായെങ്കിലും ഔദ്യോഗികരേഖകളിലടക്കം ഉച്ചഭക്ഷണം എന്ന വാക്കിനു പകരം ഉച്ചക്കഞ്ഞി,  കഞ്ഞി എന്നീ പ്രയോഗങ്ങളുണ്ട്‌.

സ‌്കൂളുകളിൽ ഉച്ചക്കഞ്ഞി രജിസ്റ്റർ, പാചകപ്പുരയ‌്ക്ക‌് കഞ്ഞിപ്പുര എന്നിങ്ങനെയും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട‌്. ഉച്ചഭക്ഷണ നടത്തിപ്പിൽ സ‌്കൂൾ പ്രധാനാധ്യാപകനെ സഹായിക്കുന്ന അധ്യാപകനെ കഞ്ഞി ടീച്ചർ  എന്ന‌് വിളിക്കുന്ന സ്ഥിതിയും ഉണ്ട‌്. ഉച്ചഭക്ഷണപദ്ധതിക്ക‌് ഉച്ചക്കഞ്ഞി എന്ന‌് വിളിയോ എഴുത്തോ പാടില്ലെന്നും  എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും നൽകിയ സർക്കുലറിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ  നിർദേശിച്ചിട്ടുണ്ട്‌.

അധ്യാപക രക്ഷകർതൃസമിതി, സ‌്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, എസ‌്എംസി, മദർ പിടിഎ എന്നിവയ‌്ക്ക‌് ഇതു സംബന്ധിച്ച ബോധവൽക്കരണം നൽകും.



from Kerala || Deshabhimani ​Online ​News https://ift.tt/2BA9lso
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages