ചരിത്രത്തിന്റെ സാക്ഷ്യമായി ചെക്കൂട്ടിയുടെ ഉത്തരങ്ങൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

ചരിത്രത്തിന്റെ സാക്ഷ്യമായി ചെക്കൂട്ടിയുടെ ഉത്തരങ്ങൾ

ബാലുശേരി(കോഴിക്കോട‌്)
കേരളത്തിന്റെ ഇന്നലെകൾ വിദ്യാർഥികളുമായി പങ്കുവയ‌്ക്കാൻ പി  ചെക്കൂട്ടിയെത്തി.  നൂറ്റൊന്നാം വയസ്സിലും ചുറുചുറുക്കോടെ കുട്ടികൾക്കു മുമ്പിൽ അധ്യാപകനായെത്തിയ ബാലുശേരിയുടെ കാരണവരെ കുട്ടികൾ ഹർഷാരവത്തോടെ വരവേറ്റു. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ   കേരളത്തിന്റെ ഇന്നലെകളും നവോത്ഥാന മുന്നേറ്റങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് ചെക്കൂട്ടി അനുഭവങ്ങളുടെ നേർസാക്ഷ്യം വരച്ചുകാട്ടി. അയിത്തവും അനാചാരങ്ങളും കൊടികുത്തി വാണ ഇന്നലെയുടെ ഓർമകൾ കുട്ടികളെ അത്ഭുതപ്പെടുത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തമ്പ്രാനെതിരെ മത്സരിച്ചതും യു കുഞ്ഞിരാമന്റെ നിർദേശപ്രകാരം എതിർ സ്ഥാനാർഥി  കോവിലകത്തു  തമ്പ്രാനെ കാണാൻ പോയപ്പോൾ തൊഴുത്തിലിരിക്കേണ്ടി വന്നത‌ും  അദ്ദേഹം അനുസ്മരിച്ചു.  അന്ന് 13 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും വലിയൊരു പോരാട്ടത്തിന് തുടക്കം കുറിച്ചതിലുള്ള അഭിമാനം അദ്ദേഹം പങ്കുവച്ചു.

ഇപ്പോഴും  ദിവസം ഒരു മണിക്കൂറെങ്കിലും ചെക്കൂട്ടി പാടത്ത്  പണിയെടുക്കും.  സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഥമാധ്യാപകൻ കെ കെ ശിവദാസൻ അധ്യക്ഷനായി. വി കെ  ഷറീന, എം മനോഹരൻ, പി വി സുമംഗല, എ പി പ്രമീള, കെ കെ  അഷ്റഫ്, കെ സി രാജൻ എന്നിവർ സംസാരിച്ചു. ഹരി നന്മണ്ട സ്വാഗതവും എൻ ദിനേശൻ നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2FcaNF2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages