തിരുവനന്തപുരം
തരാതരം ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും താലോലിച്ച‌് വളഞ്ഞവഴിയിലൂടെ അധികാരത്തിലെത്തുകയെന്ന അജൻഡയാണ‌് പതിറ്റാണ്ടുകളായി കോൺഗ്രസും യുഡിഎഫും കേരളത്തിൽ പയറ്റുന്നത‌്. ഏറ്റവും ഒടുവിൽ ശബരിമല യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവിൽ പോലും സംഘപരിവാറുകാരെക്കാൾ വാശിയോടെയാണ‌് കോൺഗ്രസ‌് വർഗീയനിലപാട‌് സ്വീകരിച്ചത‌്. നാല‌് വോട്ടെങ്കിലും കൂടുതൽ കിട്ടുമോ എന്ന കണക്കുകൂട്ടലിലാണ‌് അയ്യപ്പഭക്തരിൽ വിഷംചീറ്റുന്ന വർഗീയ കാർഡിറക്കുന്നത‌്. ശബരിമല വിവാദം കത്തിനിൽക്കെയാണ‌് ഈ വിധിയെന്നത‌് എൽഡിഎഫ‌് ഉയർത്തിപ്പിടിക്കുന്ന തത്വാധിഷ‌്ഠിത നിലപാടിന‌് ഉന്നതനീതിപീഠം നൽകുന്ന അംഗീകാരം കൂടിയാണ‌്.
നാല‌് വോട്ടിനുവേണ്ടി നാടിന്റെ മതനിരപേക്ഷ പാരമ്പര്യവും നവോത്ഥാന മൂല്യങ്ങളും അടിയറവ‌് പറയില്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ അസന്നിഗ‌്ധമായാണ‌് പ്രഖ്യാപിച്ചത‌്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പാർടി പ്രതിജ്ഞാബദ്ധമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണനും പ്രഖ്യാപിച്ചു.
ഓരോ തെരഞ്ഞെടുപ്പിനേയും മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടമായാണ‌് സിപിഐ എമ്മും എൽഡിഎഫും കണ്ടതെങ്കിൽ വർഗീയ ചേരിതിരിവിലൂടെ എങ്ങനെ നേട്ടമുണ്ടാക്കാമെന്നായിരുന്നു യുഡിഎഫിന്റെ നോട്ടം.മതവിദ്വേഷം വിതച്ച‌് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയം റദ്ദാക്കുന്ന നാലാമത്തെ വിധിയാണിത‌്. നാലും യുഡിഎഫിനെതിരായിരുന്നു എന്നതും അവരുടെ രാഷ‌്ട്രീയ പാപ്പരത്തത്തിന് തെളിവാണ‌്. വർഗീയ പ്രചരണം നടത്തിയ കേസിൽ ആദ്യ ആന്റണി മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന കെ എം മാണിയുടെയും സി എച്ച് മുഹമ്മദ് കോയയുടെയും തെരഞ്ഞെടുപ്പുകൾ 77 ൽ ഹൈക്കോടതി അസാധുവാക്കിയിരുന്നു. എന്നാൽ ഇരുവർക്കും സുപ്രീംകാടതി വിധിയിൽ നിന്ന‌് അനുകൂല വിധി ലഭിച്ചു. 87 ൽ മട്ടാഞ്ചേരിയിൽനിന്ന് വിജയിച്ച മുസ്‌ലിം ലീഗിലെ എം ജെ സക്കറിയാ സേട്ടിനും സുപ്രീംകോടതിയിൽ നിന്നാണ‌് അനുകൂല വിധി ലഭിച്ചത‌്. ആദ്യ മൂന്ന‌് വിധിയും പിന്നീട‌് സുപ്രീംകോടതി റദ്ദാക്കിയെങ്കിലും ഷാജിയുടെ കേസ‌് ഭിന്നമാണ‌്.
നേരിയ ഭൂരിപക്ഷത്തിനാണ‌് ഷാജി ജയിച്ചത‌്. കുറച്ച‌് വോട്ടർമാരെയെങ്കിലും സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന‌് വ്യക്തമായാൽ നേരിയ ഭൂരിപക്ഷമെന്നതും നീതിപീഠങ്ങൾ നിരീക്ഷിക്കും. വിദ്വേഷപ്രചാരണ ലഘുലേഖകൾ പിടിച്ചെടുത്തത‌് തെരഞ്ഞെടുപ്പ‌് കമീഷൻ നിരീക്ഷകർ തന്നെയാണെന്നതും ഷാജിക്ക‌് വിനയാണ‌്. പിടിച്ചെടുത്തതാകട്ടെ യുഡിഎഫ‌് പഞ്ചായത്ത‌് പ്രസിഡന്റിന്റെ വീട്ടിൽനിന്നും. -
from Kerala || Deshabhimani Online News https://ift.tt/2z1b20p
via IFTTT
No comments:
Post a Comment