ശബരിമല സ‌്ത്രീപ്രവേശന വിഷയം : എരിതീയിൽ എണ്ണ ഒഴിക്കാൻ മാതൃഭൂമി നുണ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

ശബരിമല സ‌്ത്രീപ്രവേശന വിഷയം : എരിതീയിൽ എണ്ണ ഒഴിക്കാൻ മാതൃഭൂമി നുണ


ശബരിമല സ‌്ത്രീപ്രവേശന വിഷയത്തിൽ പച്ചക്കള്ളം അടിച്ച‌ുവിട്ട‌് മാതൃഭൂമി എരിതീയിൽ എണ്ണ ഒഴിക്കുന്നു. തീർഥാടനകാലത്ത‌് മലയ്‌ക്ക‌് പോകാൻ താൽപ്പര്യമുള്ള യുവതികളുടെ പട്ടിക സിപിഐ എം  ശേഖരിക്കുന്നുവെന്നാണ‌് ബുധനാഴ‌്ച പടച്ച വാർത്ത.

സ‌്ത്രീ പ്രവേശന കാര്യത്തിൽ സിപിഐ എം  അർഥശങ്കയ‌്ക്കിടയില്ലാത്ത വിധമാ‌ണ‌് നിലപാട‌് വ്യക്തമാക്കിയത‌്. അതിൽ ഏറ്റവും പ്രധാനമായി പറയുന്ന കാര്യമാണ‌് ഒരാളെപോലും ശബരിമലയിൽ കൊണ്ടുപോകാൻ സിപിഐ എം ഉദ്ദേശിക്കുന്നില്ലെന്ന‌്. ആരെങ്കിലും പോകുന്നുണ്ടെങ്കിൽ അവരെ തടയാനോ അവരോട‌് പോകരുതെന്ന‌് പറയാനുമില്ല.

ഇതിൽ എല്ലാം വ്യക്തമാണ‌്. ഇൗ നിലപാട‌് സിപിഐ എ‌ം പുതുതായി സ്വീകരിച്ചതുമല്ല. വിശ്വാസസംരക്ഷണം ഉറപ്പുവരുത്തണം. വിശ്വാസികൾക്ക‌് വിശ്വസിക്കാനും അല്ലാത്തവർക്ക‌് അവിശ്വസിക്കാനും അവകാശമുണ്ട‌്.  സുപ്രീംകോടതിയിൽ സർക്കാർ കൊടുത്ത സത്യവാങ‌്മൂലവും ഈ നയത്തിൽ ഊന്നിയാണ‌്. ഇതെല്ലാം പരിശോധിച്ചശേഷമാണ‌് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത‌്. വിധിവന്നശേഷം അത‌് നടപ്പാക്കുകയാണ‌് സർക്കാർ ബാധ്യത. അത‌് നിറവേറ്റാനുള്ള നടപടിയാണ‌് സർക്കാർ സ്വീകരിക്കുന്നതും.

ഇത‌് അവസരമാക്കി മുതലെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനും ബിജെപിക്കും പ്രചാരണായുധമാക്കാനാണ‌് കച്ചവടക്കണ്ണോടെ വ്യാജ വാർത്തകൾ നൽകുന്നത‌്.  സുപ്രീംകോടതി വിധി വന്നത‌് മുതൽ മാതൃഭൂമി പത്രവും ചാനലും ഇത്തരം നുണപ്രചാരണം തുടർച്ചയായി നടത്തുകയാണ‌്.
 പട്ടിക ശേഖരിക്കുന്നുവെന്നത‌്.  പ്രാദേശിക ഘടകങ്ങ‌ളിൽ ഇതിന‌് പിന്തുണ കിട്ടുന്നില്ലെന്നും തിരുവനന്തപുരത്തുനിന്ന‌് ഉൗരും പേരുമില്ലാതെ ചമച്ച കഥയിൽ പറയുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2RufJqp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages