പത്തനംതിട്ട > ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറക്കുന്നതിന്റെ ഭാഗമായി ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ ശനിയാഴ്ച അർധരാത്രിമുതൽ ചൊവ്വാഴ‌്ച രാത്രി വരെയാണ് കലക്ടർ പി ബി നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
തീർഥാടകരെയും മാധ്യമപ്രവർത്തകരെയും അഞ്ചിന് രാവിലെ എട്ടോടുകൂടി മാത്രമേ നിലയ്ക്കലിൽനിന്ന‌് പമ്പയിലേക്കും സന്നിധാനത്തേക്കും കടത്തിവിടൂ. സുരക്ഷാ പരിശോധനക്കുശേഷം മാത്രമായിരിക്കുമിത‌്. തീർഥാടകരല്ലാതെ ആരെയും പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടില്ലെന്നും ജില്ലാ പൊലീസ് മേധാവി ടി നാരായണൻ അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2CYV3CL
via IFTTT
No comments:
Post a Comment