ഉത്തരേന്ത്യൻ മൊത്തക്കച്ചവടക്കാരുടെ നികുതി കേരളത്തിലെ വ്യാപാരികളുടെ തലയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

ഉത്തരേന്ത്യൻ മൊത്തക്കച്ചവടക്കാരുടെ നികുതി കേരളത്തിലെ വ്യാപാരികളുടെ തലയിൽ

കൊച്ചി
ഉത്തരേന്ത്യൻ മൊത്ത വ്യാപാരികൾ ജിഎസ‌്ടി അടയ‌്ക്കാത്തത‌് കേരളത്തിലെ ചെറുകിട വ്യാപാരികൾക്ക‌് വിനയാകുന്നു. വസ‌്ത്രവ്യാപാരികളാണ‌്  ഇത്തരത്തിൽ ഏറെയും കഷ‌്ടപ്പെടുന്നത‌്. നികുതി അടയ‌്ക്കുന്നതിൽ കോടികളുടെ കുടിശ്ശിക വരുത്തിയ ശേഷം മൊത്ത വ്യാപാരികൾ സ്ഥാപനങ്ങളുടെ പേരുമാറ്റി കബളിപ്പിക്കുന്നതും പതിവാണ‌്. ഇവരിൽ പലരും നിയമപ്രകാരമുള്ള ജിഎസ‌്ടി രജിസ‌്ട്രേഷനോ നേരത്തേയുണ്ടായിരുന്ന വാറ്റ‌് രജിസ‌്ട്രേഷനോ ഇല്ലാത്തവരാണ‌്.

ഗുജറാത്തിലെ സൂറത്ത‌്, മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ‌് കേരളത്തിലെ വസ‌്ത്രവ്യാപാരികളിൽ ഏറെയും ചില്ലറ വിൽപ്പനയ‌്ക്ക‌് തുണിത്തരങ്ങൾ വാങ്ങുന്നത‌്. ഇതിന‌് അവർ ജിഎസ‌്ടി ബിൽ നൽകും. കേരളത്തിലെ ചെറുകിട വ്യാപാരികൾ അതത‌് മാസത്തിലോ മൂന്നു മാസത്തിൽ ഒരിക്കലോ ആണ‌് നികുതി സംബന്ധിച്ച വിവരങ്ങൾ ഫയൽ  ചെയ്യുന്നത‌്. ജിഎസ‌്ടി വ്യവസ്ഥ അനുസരിച്ച‌്,  ഇതര സംസ്ഥാനത്തു നിന്നു വാങ്ങുമ്പോൾ നൽകുന്ന നികുതി (ഐജിഎസ‌്ടി) ഇവിടെ വ്യാപാരികൾക്ക‌് കുറച്ചു നൽകേണ്ടതാണ‌്. എന്നാൽ, നിയമപ്രകാരമുള്ള ഇളവ‌് ലഭിക്കാതെ വരുന്ന വ്യാപാരികൾ ഇതേപ്പറ്റി അന്വേഷിക്കുമ്പോഴാണ‌് മൊത്ത വ്യാപാരികൾ നികുതി അടച്ചിട്ടില്ലെന്ന‌് മനസ്സിലാകുന്നത‌്. 

ഇതുമൂലം കേരളത്തിലെ വ്യാപാരികളുടെ മേൽ അധിക നികുതിഭാരമെന്ന ഭീഷണി നിലനിൽക്കുകയാണ‌്. നികുതി അടയ‌്ക്കാത്തതായി കണ്ടെത്തുന്ന ഇതര സംസ്ഥാനങ്ങളിലെ മൊത്തവ്യാപാരികളുമായി ബന്ധപ്പെടുമ്പോൾ ഉടൻ അടയ‌്ക്കാം എന്ന മറുപടിയാണ‌് ലഭിക്കുന്നതെന്നും എന്നാൽ ഇത‌് പാലിക്കപ്പെടുന്നില്ലെന്നും ചെറുകിട വസ‌്ത്രവ്യാപാരികൾ പറയുന്നു. നികുതി കുടിശ്ശിക വരുത്തിയ ശേഷം സ്ഥാപനം അടച്ചു പൂട്ടുന്നവർ അതേ സ്ഥാപനം പേരിൽ ചെറിയ മാറ്റങ്ങളോടെ കുറച്ചുകാലത്തിനു ശേഷം തുറന്നു പ്രവർത്തിപ്പിക്കുന്നതും പതിവാണ‌്. ഗുജറാത്തിലും ഡൽഹിയിലുമുള്ള മൊത്തക്കച്ചവടക്കാരാണ‌്  നികുതി അടയ‌്ക്കാതെ കബളിപ്പിക്കുന്നത‌്. രാജ്യത്തിനു തന്നെ വൻ നികുതി നഷ‌്ടം വരുത്തുന്നതാണ‌് ഇവരുടെ നടപടി.



from Kerala || Deshabhimani ​Online ​News https://ift.tt/2qAyAV5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages