പമ്പ > ശബരിമല സന്നിധാനത്ത് നവംബര്‍ 18ന് രാത്രിയില്‍ അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് പ്രശ്‌നമുണ്ടാക്കിയതിന് അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. തൃക്കാരിയൂര്‍ ഗ്രൂപ്പിലെ അറേക്കാട് ക്ഷേത്രത്തിലെ വാച്ചര്‍ പുഷ്പരാജനെയാണ് സസ്‌പെന്റ് ചെയ്‌തത്.
പറവൂര്‍ ദേവസ്വം അസി. കമ്മീഷണര്‍ ഓഫീസില്‍ നിന്നും ശബരിമല ഡ്യൂട്ടിയ്ക്കായി റിലീവ് ചെയ്ത് ഇയാള്‍ ഡ്യൂട്ടിയ്ക്കു ജോയിന്‍ ചെയ്യാതെ ശബരിമല നട അടയ്ക്കുന്ന സമയത്തും തുടര്‍ന്നും അതീവ സുരക്ഷാ മേഖലയില്‍ നാമജപക്കാര്‍ക്കൊപ്പം ചേര്‍ന്ന് പ്രശ്‌നമുണ്ടാക്കുകയും പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതിന് അറസ്റ്റിലാവുകയുമായിരുന്നു. 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തതിനെ തുടര്‍ന്നാണ് ഇയാളെ സസ്‌പെന്റ് ചെയ്തത്.ദേവസ്വം കമ്മീഷണര്‍ എന്‍.വാസു ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
from Kerala || Deshabhimani Online News https://ift.tt/2S5uAYC
via IFTTT
No comments:
Post a Comment