കുറ്റ്യാടിയിൽ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിയുടെ വീടിന്‌ ബോംബാക്രമണം; പേരാമ്പ്രയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടി; പിന്നിൽ ആർഎസ്‌എസ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 21, 2018

കുറ്റ്യാടിയിൽ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിയുടെ വീടിന്‌ ബോംബാക്രമണം; പേരാമ്പ്രയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടി; പിന്നിൽ ആർഎസ്‌എസ്‌

കോഴിക്കോട്‌> കുറ്റ്യാടി നെട്ടൂരിൽ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിയുടെ വീട്ടിലേക്ക്‌ ആർഎസ്‌എസുകാർ ബോംബെറിഞ്ഞു. വില്ലങ്ങോട്‌ ബ്രാഞ്ച്‌ സെക്രട്ടറി ഗിരീഷിന്റെ വീടാണ്‌ ആക്രമിച്ചത്‌.അതേസമയം പേരാമ്പ്രയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആർഎസ്‌എസുകാർ വെട്ടി.

ചൊവ്വാഴ്‌ച്ച പാതിരാത്രിയിലാണ്‌ ഗിരീഷിന്റെ വീട്‌ ആക്രമിച്ചത്‌. ഉഗ്രശബ്‌ദത്തോടെയാണ്‌ ബോംബ്‌ പൊട്ടിയത്‌. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. മുൻഭാഗത്തെ ചില ഭാഗങ്ങൾക്കും കേടുപറ്റി.

പേരാമ്പ്രയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സിദ്ധാർഥിനെയാണ്‌ വെട്ടിയത്‌. വീട്ടിലേക്ക്‌ ബോബൈറിഞ്ഞ ശേഷമാണ്‌ വെട്ടിയത്‌. ബോംബാക്രമണത്തിൽ  സിദ്ധാർത്ഥിന്റെ അച്‌ഛന്‌ പൊള്ളലേറ്റിട്ടുണ്ട്‌. വീടിന്റെ ജനൽ പാളി തകർന്നിട്ടുണ്ട്‌. ഇതിനു മുമ്പും രണ്ട്‌ തവണ സിദ്ധാർത്ഥിന്റെ വിട്ടിലേക്ക്‌ ആർഎസ്‌എസുകാർ ബോംബെറിഞ്ഞിട്ടുണ്ട്‌.

 



from Kerala || Deshabhimani ​Online ​News https://ift.tt/2KlpFQD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages