പി മോഹനന്റെ മകനും മരുമകൾക്കും നേരേ വധശ്രമം: ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

പി മോഹനന്റെ മകനും മരുമകൾക്കും നേരേ വധശ്രമം: ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

കുന്നുമ്മൽ > സിപിഐ എം കോഴിക്കോട്‌  ജില്ലാ സെക്രട്ടറി പി മോഹനന്റെയും മുൻ എംഎൽഎ കെ കെ ലതികയുടെയും മകൻ ജൂലിയസ്‌ നികിതാസിനെയും ഭാര്യയും മാധ്യമപ്രവർത്തകയുമായ സാനിയോ മനോമിയെയും ആക്രമിച്ച കേസിൽ ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്റ്റിൽ. അമ്പലക്കുളങ്ങര നെട്ടൂർ സ്വദേശി ഏറത്ത്‌ സുധീഷിനെ(39)യാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാൾ ആർഎസ്‌എസ്‌ - വിശ്വഹിന്ദു പരിഷത്തിന്റെ പ്രാദേശിക നേതാവും പ്രവാസിയുമാണ്. നാട്ടിലെത്തുമ്പോൾ പ്രദേശത്തെ ആർഎസ്എസ് ക്രിമിനൽ സംഘത്തിനൊപ്പം നാടിന്റെ ക്രമസമാധാനം തകർക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു.

അമ്പലക്കുളങ്ങരയിലെ ആർഎസ്‌എസ്‌ നേതാവ്‌ പൊയ്‌കയിൽ ശ്രീജുവിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ്‌ ആക്രമണം നടത്തിയത്‌. ഇവരെ തിരിച്ചറിഞ്ഞ്‌ കേസ്‌ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. വധശ്രമം, വാഹനം തകർക്കൽ, കലാപശ്രമം, സമാധാനാന്തരീഷം തകർക്കൽ, കലാപശ്രമം എന്നീ കുറ്റങ്ങളാണ്‌ പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്‌. കുറ്റ്യാടി സിഐ എൻ സുനിൽകുമാറിനാണ്‌ അന്വേഷണ ചുമതല.

ആക്രമിക്കപ്പെട്ട ജൂലിയസ്‌ നികിതാസും സാനിയോ മനോമിയും

ആക്രമിക്കപ്പെട്ട സാനിയോ ഏഷ്യാനെറ്റ‌് കോഴിക്കോട‌് റിപ്പോർട്ടറാണ‌്. കക്കട്ടിലിനും മൊകേരിക്കുമിടയിൽ അമ്പലക്കുളങ്ങരയിൽ ശനിയാഴ‌്ച പകൽ 11.30നായിരുന്നു ആദ്യ അക്രമം. പിന്നീട‌് മെഡിക്കൽ കോളേജ‌് ആശുപത്രിയിലേക്കുള്ള വഴിയിൽ നടുവണ്ണൂരിലും അക്രമം  നടന്നു‌.

സാനിയോയുടെ വീടായ പാലേരിയിൽനിന്നും ഇവർ ആശുപത്രി ആവശ്യങ്ങൾക്കായി കാറിൽ പുറപ്പെട്ടതായിരുന്നു. അതിനിടെ അമ്പലക്കുളങ്ങരയിലെത്തിയപ്പോൾ ഒരു സംഘം ആർഎസ‌്എസ‌്, ബിജെപിക്കാർ ചാടിവീണു. മറ്റ‌് വാഹനങ്ങൾ കടത്തിവിട്ടാണ‌് ഈ കാർ മാത്രം തടഞ്ഞിട്ടത‌്. ആശുപത്രി ആവശ്യം പറഞ്ഞെങ്കിലും അക്രമികൾ വഴങ്ങിയില്ല. കാറിന്റെ താക്കോൽ ഊരി മൂർച്ചയുള്ള ആയുധവുമായി നികിതാസിന്റെ കഴുത്തിന‌് കുത്തി. കൈകൊണ്ട‌് തടഞ്ഞതിനാൽ കുത്ത‌് മുഖത്താണ‌് കൊണ്ടത‌്. തുടർന്ന‌് കാറിനുള്ളിലിട്ട‌് ഇരുവരെയും ക്രൂരമായി മർദിച്ചു.

മുഖത്ത‌് മർദനമേറ്റ‌് നികിതാസിന്റെ മൂക്കിൽനിന്നും ചോര ചീറ്റിയിട്ടും സംഘം വിട്ടില്ല. സാനിയോയുടെ നെഞ്ചത്തും അരക്കെട്ടിനും ചവിട്ടേറ്റു. ഇരുവരെയും കാറിൽനിന്നും പുറത്തേക്ക‌് വലിച്ചിട്ട‌് വീണ്ടും മർദിച്ചു. ബഹളംകേട്ട‌് പൊലീസ‌് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു.

നാട്ടുകാരും പൊലീസും ഇരുവരെയും കുറ്റ്യാടി ആശുപത്രിയിൽ എത്തിച്ചു. പ്രാഥമികശുശ്രൂഷക്കുശേഷം  മെഡിക്കൽ കോളേജ‌് ആശുപത്രിയിലേക്ക‌് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. അവിടെനിന്ന‌് പൊലീസിന്റെ സഹായത്തോടെയായിരുന്നു മെഡിക്കൽകോളേജ‌് ആശുപത്രിയിലേക്ക‌് പുറപ്പെട്ടത‌്. എന്നാൽ, പേരാമ്പ്ര എത്തിയപ്പോഴേക്കും ഒരുസംഘം ബൈക്കിൽ പിന്തുടർന്നു. നടുവണ്ണൂരിൽ എത്തിയപ്പോഴേക്കും ബൈക്കുകളുടെ എണ്ണം വർധിച്ചു. ഭീഷണിയുമായി സംഘം കാർ വളഞ്ഞു. ഒപ്പമുള്ള പൊലീസിന്റെ  എണ്ണവും കുറവായിരുന്നു.

നികിതാസിനെതിരെ കൊലവിളി നടത്തിയ സംഘം കാർ തകർക്കുമെന്ന‌് ഭീഷണിപ്പെടുത്തി. ഒപ്പമുണ്ടായിരുന്നവരെയും വെറുതെ വിട്ടില്ല. ജീപ്പിൽ സഹായത്തിന‌് കൂടെ വന്നവരെ വലിച്ചിറക്കി. നാട്ടുകാർ സംഘടിച്ചപ്പോഴേക്കും സംഘം പിൻവാങ്ങി. തുടർന്ന‌് ആശുപത്രിയിലെത്തിച്ച‌് അടിയന്തര പരിശോധനകൾ നടത്തി. നികിതാസിന‌് മൂക്കിനും കഴുത്തിനും പരിക്കേറ്റതായി കണ്ടെത്തി. സാനിയോക്ക‌് നെഞ്ചിൽ നീർക്കെട്ടുണ്ടെന്ന‌് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

ആശുപത്രിയിലെത്തിയ പി മോഹനൻ അക്രമം ആസൂത്രിതമാണെന്ന‌് മാധ്യമങ്ങളോട‌് പറഞ്ഞു. മറ്റെല്ലാ വാഹനങ്ങളും ഒഴിവാക്കി കാത്തിരുന്നാണ‌് അക്രമം. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന‌് അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റ്യാടി പൊലീസ‌് കേസെടുത്ത‌് അന്വേഷണം തുടങ്ങി.



from Kerala || Deshabhimani ​Online ​News https://ift.tt/2PDf21q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages