കൊച്ചി > നിരോധനാഞ്ജ ലംഘിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ദേശീയ പാതകളില്‍ ബിജെപി നടത്തുന്ന ഉപരോധസമരത്തില്‍ പരക്കെ ആക്രമം. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന വഴിതടയലില്‍ ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിക്കിടക്കുകയാണ്.
കോഴിക്കോട് വടകരയില്‍ കൈസ്ആര്‍ടിസി ബസ്സിനു നേരെ കല്ലേറുണ്ടായി. കണ്ണൂരില്‍ നിന്നും വരുന്ന ബസിനു നേരെയാണ് കല്ലെറിഞ്ഞത്. ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
കാട്ടാക്കട, നെടുമങ്ങാട് താലൂക്കില്‍ 10 മണി മുതല്‍ പ്രവര്‍ത്തകര്‍ വഴി തടയുന്നുണ്ട്. ആലപ്പുഴയില്‍ കളര്‍കോഡ് ജംഗ്ഷനിലാണ് റോഡ് ഉപരോധിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ രാവിലെ മുതല്‍ വടകര, കൊയിലാണ്ടി, കോഴിക്കോട് പാളയം, ബാലുശേരി, താമരശേരി എന്നിവിടങ്ങളില്‍ വഴി തടയുന്നുണ്ട്. എറണാകുളത്ത് വൈറ്റിലയില്‍ വഴി തടയുന്നുണ്ട്.
കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ദ്രോഹിച്ചതിനു പിന്നാലെയാണ് ബിജെപി വഴി തടയലുമായി രംഗത്തെത്തിയിരിക്കുന്നത്.
from Kerala || Deshabhimani Online News https://ift.tt/2KbVfA9
via IFTTT
No comments:
Post a Comment