ശബരിമല ഉന്നതതല യോഗം ഇന്ന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

ശബരിമല ഉന്നതതല യോഗം ഇന്ന‌്


തിരുവനന്തപുരം
ശബരിമല മണ്ഡല മകരവിളക്ക‌് ഉത്സവത്തിന‌് മുന്നോടിയായി ഉന്നതതല യോഗം ചൊവ്വാഴ‌്ച നടക്കും. വൈകിട്ട‌് 5ന‌് തിരുവനന്തപുരത്ത‌് നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. മന്ത്രിമാർ, ചീഫ‌് സെക്രട്ടറി, ഡിജിപി, വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ, തിരുവിതാംകൂർ ദേവസ്വം ബോർഡ‌് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

ശബരിമല, പമ്പ, നിലയ‌്ക്കൽ, എന്നിവിടങ്ങളിലും ഇടത്താവളങ്ങൾ തുടങ്ങിയ ഇടങ്ങളിലും തീർഥാടകർക്ക‌് ഏർപ്പെടുത്തിയ സൗകര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തും. മണ്ഡല–-മകരവിളക്ക‌് കാലത്തേക്കായുള്ള മുന്നൊരുക്കങ്ങൾ മാസങ്ങൾക്ക‌് മുമ്പു തന്നെ തുടങ്ങിയിരുന്നു. 

എന്നാൽ, പ്രളയം മൂലം പമ്പാ മണപ്പുറത്തും പരിസരത്ത‌ും കനത്ത നാശമാണ‌ുണ്ടായത‌്. മണപ്പുറത്തുണ്ടായ എല്ലാ നിർമാണങ്ങളും നശിച്ചു. ഇവിടെ അടിസ്ഥാന സൗകര്യമൊരുക്കുക എന്നത‌് ഏറെ ശ്രമകരമായിരുന്നു. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ ഇനി വേണ്ടന്നാണ‌് സർക്കാരിന്റെയും ബോർഡിന്റെയും തീരുമാനം. തീർഥാടന കാലത്തേക്കാവശ്യമായ താൽക്കാലിക സംവിധാനങ്ങളാണ‌് ഒരുക്കുന്നത‌്. മതിയായ ഇ ടോയ‌്‌ലറ്റടക്കം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ‌്. നിലയ‌്ക്കലിനെ ബേയ‌്സ‌് ക്യാമ്പാക്കി മാറ്റുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും പൂർത്തിയായി വരുന്നു. 17ന‌് മുമ്പ‌് തീർഥാടകർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന‌് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2PZAuwK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages