ലക്ഷ്യം ഒന്ന‌്, ജാഥ രണ്ട‌്; ബിജെപിയുടെ അജൻഡയിൽ കടിച്ചുതൂങ്ങി കോൺഗ്രസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

ലക്ഷ്യം ഒന്ന‌്, ജാഥ രണ്ട‌്; ബിജെപിയുടെ അജൻഡയിൽ കടിച്ചുതൂങ്ങി കോൺഗ്രസ‌്

ശബരിമല സ‌്ത്രീപ്രവേശന വിഷയത്തിൽ ബിജെപി–-ആർഎസ‌്എസ‌് അജൻഡ പരസ്യമായിട്ടും കെപിസിസിയും സംസ്ഥാന കോൺഗ്രസ‌് നേതൃത്വവും അതേപാതയിൽ. ബിജെപി രഥയാത്ര പ്രഖ്യാപിച്ചപ്പോഴാണ‌് കോൺഗ്രസ‌് പദയാത്ര പ്രഖ്യാപിച്ചത‌്. രണ്ടും തുടങ്ങുന്നത‌് ഒരേ ദിവസം കാസർകോട്ടു നിന്നെന്നതും  യാദൃച്ഛികമല്ല. രണ്ട‌് കൂട്ടരുടെയും അജൻഡയും ലക്ഷ്യവും ഒന്നാണെന്ന‌് വ്യക്തം.

കാസർകോട‌ുനിന്ന‌് തുടങ്ങുന്ന ബിജെപി ജാഥ നയിക്കുന്നത‌് സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ളയാണെങ്കിൽ കോൺഗ്രസ‌് ജാഥ നയിക്കുന്നത‌് ബിജെപിയെക്കാൾ കടുത്ത വർഗീയ നിലപാട‌ുള്ള കെപിസിസി വർക്കിങ‌് പ്രസിഡന്റ‌് കെ സുധാകരൻ. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ആർഎസ‌്എസ‌്–-ബിജെപി അക്രമികൾ നടത്തിയ അഴിഞ്ഞാട്ടം ലോകമാകെ കണ്ടതാണ‌്. ആർഎസ‌്എസ‌് നേതാവ‌് വൽസൻ തില്ലങ്കേരി നടത്തിയ കടുത്ത ആചാരലംഘനം പോലും കോൺഗ്രസിന‌് വിഷയമല്ല.സ‌്ത്രീകൾക്ക‌് നേരെ ശബരിമലയിൽ ആർഎസ‌്എസുകാർ നടത്തിയ അക്രമത്തെ അപലപിക്കാൻ പോലും കോൺഗ്രസിന‌് കെൽപ്പില്ല.

സ്വന്തം തട്ടകത്തിൽ അതിദയനീയമായ തോൽവി ഏറ്റുവാങ്ങിയ കർണാടക മുൻമുഖ്യമന്ത്രി ബി എസ‌് യദിയൂരപ്പയാണ‌് ബിജെപിയുടെ ജാഥ മധൂരിൽ ഉദ‌്ഘാടനം ചെയ്യുന്നതെങ്കിൽ സുധാകരന്റെ ജാഥ ഉദ‌്ഘാടനം ചെയ്യുന്നത‌് കാസർകോട‌് പെർലയിൽ കെപിസിസി  പ്രസിഡന്റ‌് സ്ഥാനത്ത‌ുനിന്ന‌് അപമാനിതനായി ഇറങ്ങിപ്പോകേണ്ടി വന്ന എം എം ഹസ്സൻ എന്ന വ്യത്യാസം മാത്രം.   13ന‌് പത്തനംതിട്ടയിലാണ‌് ബിജെപി രഥയാത്രാ സമാപനം.

സുധാകരന്റെ ജാഥയ‌്ക്ക‌് പുറമെ നാല‌് ജാഥകൾ കൂടി കോൺഗ്രസ‌് നടത്തുന്നുണ്ട‌്. അഞ്ച‌് ജാഥകളും 15നാണ‌് സമാപിക്കുക. ശബരിമല മണ്ഡലകാലം സംഘർഷഭരിതമാക്കുകയെന്നതാണ‌് രണ്ട‌് പാർടികളുടെയും ലക്ഷ്യം.

കോൺഗ്രസിന്റെ ഈ വർഗീയ നിലപാടിനെതിരെ യുഡിഎഫ‌് ഘടകകക്ഷികൾ പരസ്യമായി രംഗത്ത‌് വരികയാണ‌്. കൊടിപിടിക്കാതെ സമരത്തിന‌് ആഹ്വാനം ചെയ്യുന്ന കോൺഗ്രസ‌് നേതൃത്വം ബിജെപി സമരത്തിന‌് ആളെക്കൂട്ടുകയാണോ എന്നാണ‌്  ആർഎസ‌്പി നേതാവ‌് ടി ജെ ചന്ദ്രചൂഢൻ ചോദിച്ചത‌്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2RDVw1h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages