പാലക്കാട‌് നഗരസഭ: രാജിവച്ച‌ കോൺഗ്രസ‌് കൗൺസിലർ ബിജെപിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

പാലക്കാട‌് നഗരസഭ: രാജിവച്ച‌ കോൺഗ്രസ‌് കൗൺസിലർ ബിജെപിയിൽ

പാലക്കാട‌് > പാലക്കാട‌് നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ‌്ക്കെടുക്കും മുമ്പേ രാജിവച്ച കോൺഗ്രസ‌് കൗൺസിലർ ബിജെപിയിൽ ചേർന്നു. കൗൺസിലർ വി ശരവണനാണ‌് ബുധനാഴ‌്ച  ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന വാർത്താസമ്മേളനത്തിൽ ബിജെപിയിൽ ചേർന്നതായി പ്രഖ്യാപിച്ചത‌്. കോൺഗ്രസ‌് നിലപാടുകളിൽ പ്രതിഷേധിച്ചാണ‌് രാജിവച്ചത‌്.  അവിശ്വാസ പ്രമേയം പരാജയപ്പെടുത്താൻ ബിജെപിയിൽനിന്ന‌് ഒന്നരക്കോടി വാങ്ങിയെന്ന ആരോപണം ഡിസിസി പ്രസിഡന്റിനോട‌് ചോദിക്കണമെന്നായിരുന്നു മറുപടി. 

കുടുംബസമേതം ഗുരുവായൂർ ക്ഷേത്ര ദർശനത്തിന‌് പോകുന്നതിനുമുമ്പ‌് ഞായറാഴ്ച വൈകിട്ടാണ‌് നഗരസഭാ സെക്രട്ടറിക്ക‌് രാജിക്കത്ത‌് നൽകിയത‌്. തന്നെ കാണാനില്ലെന്ന‌് വ്യാജപരാതിയാണ‌് ഡിസിസി പ്രസിഡന്റ‌് വി കെ ശ്രീകണ‌്ഠൻ എസ‌്പിക്ക‌്  നൽകിയത‌്. ഡിസിസി പ്രസിഡന്റിനെതിരെ കേസെടുക്കണമെന്ന‌് ആവശ്യപ്പെട്ട‌് എസ‌്പിക്ക‌് പരാതി നൽകിയിട്ടുണ്ടെന്നും ശരവണൻ പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Oz1cHY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages