തിരുവനന്തപുരം> മണ്‌ഡല മകരവിളക്ക് ദർശനത്തിന് ശബരിമലയിൽ എത്തുന്ന എല്ലാതീർത്ഥാടകർക്കും സുരക്ഷയൊരുക്കുമെന്നും എന്നാൽ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കേണ്ടതില്ലെന്നും പൊലീസ് . മറ്റ് തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.
ശബരിമല സന്ദർശനത്തിനായി നവംബര്‍ 17 ന് എത്തുമെന്നും തനിക്കും കൂടെയുള്ളവർക്കും സർക്കാർ പ്രത്യേക സുരക്ഷനൽകണമെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രത്യേക സുരക്ഷ നൽകേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്.
ആറ് യുവതികൾക്ക് ഒപ്പമായിരിക്കും തൃപ്തി ശബരിമല ദര്‍ശനത്തിനെത്തുക. ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ തന്റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും സഞ്ചരിക്കാനുള്ള വാഹനവും താമസസൗകര്യവും ലഭിക്കണമെന്നും തൃപ്‌തി ദേശായി കത്തിൽ ആവശ്യപ്പെട്ടിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2QKzbzc
via IFTTT
No comments:
Post a Comment