ഐടി ജീവനക്കാര്‍ക്കായുള്ള പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

ഐടി ജീവനക്കാര്‍ക്കായുള്ള പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം > കേരളത്തിലെ ഐടി ജീവനക്കാരുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ 'പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവല്‍ 2018 ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ക്വിസ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിലെപ്രധാന ഐടി കേന്ദ്രങ്ങളായ ടെക്‌നോപാര്‍ക്, ഇന്‍ഫോപാര്‍ക് , സൈബര്‍പാര്‍ക് എന്നിവിടങ്ങളിലടക്കം ഏതാണ്ട് 600ല്‍ പരം ഐടി കമ്പനികളിലെ ജീവനക്കാരുടെ ഹ്രസ്വചിത്ര മത്സരത്തിനായി ആണ് ഈ വേദി ഒരുങ്ങുന്നത്. 

തിരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങള്‍ ഡിസംബര്‍ 1,2 തീയതികളില്‍ ടെക്‌നോപാര്‍ക്കിലുള്ള ട്രാവന്‍കൂര്‍ ഹാളില്‍ വച്ച് പ്രദര്‍ശിപ്പിക്കും.  പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ M F തോമസ്  ജൂറി അധ്യക്ഷന്‍ ആകും.. ഇത്തവണ 'നവകേരള നിര്‍മ്മാണം' എന്ന ആശയത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെടുന്ന മൈക്രോ ഫിലിമുകളുടെ (പരമാവധി മൂന്നു മിനിറ്റ് ) പ്രത്യേക  വിഭാഗംകൂടിയുണ്ടായിരിക്കുന്നതാണ്. അവാര്‍ഡ് ദാന  ചടങ്ങുകള്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വച്ച് ഡിസംബര്‍ രണ്ടാം വാരം  നടക്കും. പുരസ്‌കാരം നേടിയ ചിത്രങ്ങളുടെ പ്രദര്‍ശനവും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്. 

ഐ ടി ജീവനക്കാരാല്‍ നിര്‍മ്മിക്കപ്പെട്ട  160ല്‍ പരം ഹ്രസ്വ ചിത്രങ്ങള്‍ മുന്‍വര്‍ഷങ്ങളിലായി ക്വിസയില്‍ മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ ഷാജിN കരുണ്‍ , വിനീത് ശ്രീനിവാസന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാമപ്രസാദ്, ജയരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെ ഫിലിംഫെസ്ടിവലുകളിലെ പ്രധാന അതിഥികള്‍. 

ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മികച്ച നടന്‍, നടി, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ടാവും. ഇത്തവണമികച്ച മൈക്രോ ഫിലിമിനും ക്യാഷ് പ്രൈസും പുരസ്‌ക്കാരവും  ഉണ്ടായിരിക്കുന്നതാണ്. 

നിര്‍മ്മിക്കപ്പെടുന്ന ഹ്രസ്വചിത്രത്തിന്റെ  രചയിതാവും സംവിധായകനും കേരളത്തിലെ ഐ ടി കമ്പനിയിലെ ഐ ടി  ജീവനക്കാരന്‍ ആയിരിക്കണം എന്നതാണ് പങ്കെടുക്കാനുള്ള പ്രധാന മാനദണ്ഡം. മുന്‍വര്‍ഷങ്ങളില്‍ ക്വിസയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളും പരിഗണിക്കപ്പെടുകയില്ല. 

നിയമാവലിയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍  http://www.prathidhwani.org/Qisa18 സന്ദര്‍ശിക്കുക.  സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ബന്ധപ്പെടുക : 

ടെക്നോപാര്‍ക്ക് /തിരുവനന്തപുരം - അശ്വിന്‍ എം സി - 9645203315

ഇന്‍ഫോപാര്‍ക് /കൊച്ചി - മാധവന്‍ - 98958 45342

സൈബര്‍പാര്‍ക്ക് /കോഴിക്കോട് - പ്യാരേലാല്‍ - 8547872972



from Kerala || Deshabhimani ​Online ​News https://ift.tt/2PwbhuE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages