ആഗോളതാപനം ഏറ്റവും ബാധിക്കുക ഇന്ത്യയെയെന്ന‌് ഐപിസിസി പഠനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

ആഗോളതാപനം ഏറ്റവും ബാധിക്കുക ഇന്ത്യയെയെന്ന‌് ഐപിസിസി പഠനം

കൊച്ചി > ആഗോളതാപനം ഉയരുന്നത‌് ഏറ്റവും ഗുരുതരമായി ബാധിക്കാൻപോകുന്നത‌് ഇന്ത്യയെ എന്ന‌് റിപ്പോർട്ട‌്. ലോകത്തിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച‌് പഠിക്കുന്ന അന്തർദേശീയ ഭരണതല പ്രതിനിധി സംഘമാണ‌് ഇന്ത്യക്ക‌് മുന്നറിയിപ്പ‌് നൽകിയിരിക്കുന്നത‌്. ലോകത്തിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച‌് പഠിക്കുന്ന ഏറ്റവും വലിയ ശാസ‌്ത്ര കൂട്ടായ‌്മയാണ‌്  ഐപിസിസി (ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ‌് ചേഞ്ച‌്). 

ഇപ്പോൾ ആഗോളതാപന തോത‌് 1.0 ഡിഗ്രി സെൽഷ്യസാണ‌്. സമീപഭാവിയിൽ ഇത‌് 1.5 ഡിഗ്രി സെൽഷ്യസ‌് വരെ ഉയരാം. ആഗോളതാപന തോത‌് രണ്ടു ഡിഗ്രി സെൽഷ്യസിൽ താഴെ നിർത്തണമെന്നാണ‌് പാരീസ‌് ഉടമ്പടിയുടെ വ്യവസ്ഥ. എന്നാൽ, നേരിയ വ്യതിയാനങ്ങൾപോലും ഇനി ഇന്ത്യക്ക‌് താങ്ങാനാകില്ലെന്നാണ‌് ഐപിസിസിയുടെ ഏറ്റവും പുതിയ കണ്ടെത്തൽ.

ആഗോളതാപനംമൂലം ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ ഏറ്റവും അധികം ബാധിക്കുക വികസ്വര രാജ്യങ്ങളെയാണ‌്. ചൂട‌് കൂടുന്നതും തണുപ്പ‌് കൂടുന്നതും മഴ കൂടുന്നതുമായ പ്രതിഭാസം ആഗോളതാപനംമൂലം  ഉണ്ടാകും. കാലാവസ്ഥ പ്രവചനാതീതമാകുന്നതിനാൽ പ്രകൃതിദുരന്തങ്ങളും വന്നുഭവിക്കാം. വെള്ളപ്പൊക്കം, കൊടുങ്കാറ്റ‌് എന്നിവ നിത്യസംഭവങ്ങളാകും.  ഇതിന്റെ ലക്ഷണങ്ങൾ ഇന്ത്യയിൽ കണ്ടുതുടങ്ങിയതായും ഐപിസിസിയുടെ ഇടക്കാല റിപ്പോർട്ടിൽ വിദഗ‌്ധർ പറയുന്നു. കേരളത്തിലെ പേമാരിയും ഇതിന്റെ ഭാഗമായിരുന്നു എന്ന സൂചനയും റിപ്പോർട്ടിലുണ്ട‌്.

ഇന്ത്യയുടെ കാർഷികവൃത്തിയെയാകും ഇത‌് ഏറ്റവും അധികം പ്രതികൂലമായി ബാധിക്കുക. കാർഷികമേഖലയെ ആശ്രയിച്ച‌് ജീവിക്കുന്നവരുടെ  ജീവിതം താറുമാറാകും. അപ്രതീക്ഷിത സമയങ്ങളിൽ വരുന്ന കൊടും വേനലും അതിതീവ്ര മഴയും വരൾച്ചയും കാർഷികരംഗത്തെ അടിമുടി മാറ്റിമറിക്കും. ഇത‌് ഇന്ത്യയുടെ സമ്പദ‌് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും. കാർഷികവിളകൾ നശിക്കുമ്പോൾ ഭക്ഷ്യക്ഷാമവും കടന്നുവരാം. ഇത്തരം കാര്യങ്ങൾ എളുപ്പത്തിൽ പരിക്കേൽപ്പിക്കുന്ന ഇന്ത്യയിൽ കടുത്ത പട്ടിണിവരെ ഉണ്ടായേക്കാമെന്നാണ‌് റിപ്പോർട്ടിൽ പറയുന്നത‌്.
കടലിൽ ജലനിരപ്പ‌് ഉയരുന്നത‌് പുഴകളുടെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കും. പുഴകളിലെ ജലത്തിൽ ലവണാംശം വർധിക്കും. കുടിവെള്ളത്തിന‌് ക്ഷാമം നേരിടും.

കാർഷികമേഖല കഴിഞ്ഞാൽ ഇന്ത്യയുടെ ഒരു പ്രധാന വരുമാനമാർഗം മത്സ്യബന്ധനമാണ‌്. ആഗോളതാപന തോത‌് ഇനിയും ഉയർന്നാൽ കടലിനോടടുത്ത പ്രദേശങ്ങളിൽ കടൽക്ഷേ‌ാഭം രൂക്ഷമാകും. കടലിലെ ജലനിരപ്പ‌് ക്രമാതീതമായി ഉയരും. ഇത‌് മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കും. മത്സ്യങ്ങൾ തീരംവിട്ടുപോകാനും ഇടവരും. ഇന്ത്യക്ക‌് വിദേശനാണ്യം നേടി ത്തരുന്ന ഈ മേഖല ശുഷ‌്കമാകും. പല മീനുകളും ജീവികളും വീണ്ടെടുക്കാനാകാത്തവിധം നശിച്ചുപോകുകയും പരിസ്ഥിതിക്ക‌് അനുയോജ്യമല്ലാത്ത മറ്റ‌ു ജീവികൾ വിരുന്നുവരികയും ചെയ്യും.

ടൂറിസം മേഖലയെയും ഇത‌് പ്രതികൂലമായി ബാധിക്കും. അപ്രതീക്ഷിതമായ കൊടുങ്കാറ്റും പേമാരിയും വരൾച്ചയും ടൂറിസം മേഖലയെ തളർത്തും. ഒരു വർഷത്തിൽ പെയ്യുന്ന മഴയുടെ ശരാശരി തോതിൽ മാറ്റം വരുന്നില്ലെങ്കിലും പെയ്യുമ്പോൾ കൂടുതൽ പെയ്യുകയും ഇല്ലാത്തപ്പോൾ കടുത്ത വേനൽ വരികയും ചെയ്യുന്ന അവസ്ഥയാകും ഭാവിയിൽ വരാൻ പോകുക. ഇന്ത്യയുടെ ജിഡിപി നിരക്കിനെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രതിഭാസം നിയന്ത്രിക്കണമെങ്കിൽ ലോകരാഷ‌്ട്രങ്ങളെല്ലാം ഒത്തൊരുമിച്ച‌് പ്രവർത്തിക്കണം. ഇപ്പോൾ പുറന്തള്ളുന്ന കാർബണിന്റെ അളവ‌് 2030ൽ പകുതിയായും 2050 മുഴുവനായും കുറച്ചാൽമാത്രമേ ഇതിൽനിന്ന‌് രക്ഷപ്പെടാനാവുകയുള്ളൂ എന്ന‌് കുസാറ്റ‌് റെഡാർ ഗവേഷണകേന്ദ്രത്തിലെ ശാ‌സ‌്ത്രജ്ഞൻ ഡോ. എം ജി മനോജ‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2QxlhQR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages