തിരുവനന്തപുരം
നാഷണൽ ട്രസ്റ്റിന്റെ നിരാമയ ഇൻഷുറൻസ് പദ്ധതിയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളെ ചേർത്തതും ലീഗൽ ഗാർഡിയനെ നിയമിച്ചതും ആയ സംസ്ഥാനമായി കേരളം മാറി. 33,000 അംഗങ്ങളെ ചേർത്താണ് കേരളം ഒന്നാംസ്ഥാനത്തെത്തിയത്. കേരളം ഈ വർഷം 4,000 നിയമാനുസൃത രക്ഷാകർത്താക്കളെ നിയമിച്ചപ്പോൾ മറ്റെല്ലാ സംസ്ഥാനങ്ങളുംകൂടി അതിന്റെ പകുതിപോലും നിയമിച്ചിട്ടില്ല.
സംസ്ഥാന സർക്കാരിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ശക്തമായ ഇടപെടലും സാമ്പത്തികസഹായവും കൊണ്ടുമാത്രമാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. രാജ്യത്ത ആകെ 82,000 പേർ പദ്ധതിയിൽ അംഗങ്ങളായപ്പോൾ അതിന്റെ 39 ശതമാനം ഗുണഭോക്താക്കളും കേരളത്തിൽനിന്നാണ്. സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ട്രസ്റ്റ്, ഓട്ടിസം, സെറിബ്രൽ പാൾസി, മാനസികവൈകല്യം, ബഹുമുഖവൈകല്യം എന്നീ വിഭാഗക്കാർക്കുവേണ്ടി നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് നിരാമയ. ഗുണഭോക്താക്കൾ നാഷണൽ ട്രസ്റ്റിലേക്ക് അടയ്‌ക്കേണ്ട വാർഷിക പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് വഴിയാണ് നൽകുന്നത‌്.
നിലവിൽ നാഷണൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി 14 ജില്ലകളിലും കലക്ടർ ചെയർമാനായി ലോക്കൽ കമ്മിറ്റികളും ഇവ ഏകോപിപ്പിക്കുന്നതിന് സ്‌റ്റേറ്റ് നോഡൽ ഏജൻസി സെന്ററും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ഗുണഭോക്താക്കൾ ഇതുവരെ 70 ലക്ഷം രൂപ നാഷണൽ ട്രസ്റ്റിൽനിന്ന‌് മെഡിക്കൽ ക്ലെയിം കൈപ്പറ്റിയിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2RTEHiU
via IFTTT
No comments:
Post a Comment