ശബരിമലയിലെ യുവതീ പ്രവേശവിഷയത്തിൽ ബിജെപിയുടെയും സംഘപരിവാറിന്റെയും കലാപനീക്കം തുറന്നുകാട്ടാൻ ഗൃഹസന്ദർശനത്തിനിറങ്ങിയ സിപിഐ എം പ്രവർത്തകർക്കുനേരെ സംഘപരിവാർ അതിക്രമം. വരന്തരപ്പിള്ളി മഠം ബ്രാഞ്ചിലെ പ്രവർത്തകരെയാണ‌് തടഞ്ഞുനിർത്തി ലഘുലേഖകൾ കീറിക്കളഞ്ഞത‌്. വിനോദ്, പ്രസാദ്, സുനിൽകുമാർ, കൃഷ്ണപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ‌് കുട്ടൻചിറ ഭാഗത്ത് അതിക്രമം നടത്തിയത്.
വൈകിട്ട് നാലോടെ ലഘുലേഖ വിതരണം വീണ്ടും തടഞ്ഞു. തുടർന്ന് പൊലീസ് എത്തിയതോടെയാണ് ലഘുലേഖ വിതരണം തുടരാനായത്. അക്രമികൾക്കെതിരെ വരന്തരപ്പിള്ളി പൊലീസിൽ പരാതി നൽകി.
from Kerala || Deshabhimani Online News https://ift.tt/2PczC8q
via IFTTT
No comments:
Post a Comment