ന്യൂഡല്‍ഹി > മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ഉപാധികളോടെ സ്‌റ്റേ ചെയ്തു. കെ എം ഷാജിക്ക് എംഎല്‍എ ആയി നിയമസഭയില്‍ പങ്കെടുക്കാം. വോട്ടവകശം ഉണ്ടായിരിക്കില്ല. ആനുകൂല്യങ്ങളും കൈപറ്റാന്‍ പാടില്ല എന്നിവയാണ് സുപ്രീം കോടതി മുമ്പോട്ട് വെച്ച ഉപാധികള്‍. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസ് ജനുവരിയിലേക്ക് മാറ്റി.
കെ എം ഷാജി തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയത് ഹൈക്കോടതി കണ്ടെത്തുകയും നിയമസഭാഗംത്വം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കെ എം ഷാജി സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സമയം ചോദിച്ചു. അപ്പീല്‍ നല്‍കാനായി കഴിഞ്ഞ വെള്ളിയാഴ്ച്ച വരെ ഹൈക്കോടതി തന്നെ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയോ സുപ്രീംകോടതിയോ സ്റ്റേയുടെ സമയപരിധി നീട്ടിക്കൊടുത്തുമില്ല. ഈ സാഹചര്യത്തില്‍ കെ എം ഷാജിയുടെ നിയമസഭാഗംത്വം നിയമസഭാ സെക്രട്ടറി റദ്ദാക്കിയിരുന്നു.
സുപ്രീം കോടതിയുടെ പക്കല്‍ നിന്നും ഉപാധികളോടെ സ്‌റ്റേ ലഭിച്ച സാഹതര്യത്തില്‍ കെ എം ഷാജിയെ നിയമസഭാംഗമായി വീണ്ടും ഉത്തരവിറക്കും. സുപ്രീം കോടതി ഉത്തരവ് ലഭിച്ച ശേഷം മാത്രമായിരിക്കും നിയമസഭാ സെക്രട്ടറി ഉത്തരവിറക്കുക.
തെരഞ്ഞെടുപ്പ് നേട്ടത്തിനായി വര്‍ഗീയ വിദ്വേഷം പരത്തുന്ന ലഘുലേഖ പ്രചരിപ്പിച്ചതിനാണ് അഴിക്കോട് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി ഹൈക്കോടതി അയോഗ്യനാക്കിയത്. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും കോടതി വിലക്കി. അമുസ്ലിമിന് വോട്ടുചെയ്യരുതെന്നും അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണെന്നും മുസ്ലീമായ ഷാജിക്ക് വോട്ടുചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചുള്ള ലഘുലേഖയാണ് മതധ്രുവീകരണം നടത്തിയതിന് കോടതി തെളിവായി സ്വീകരിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാറാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ് നല്‍കിയത്.
from Kerala || Deshabhimani Online News https://ift.tt/2BzNgtT
via IFTTT
No comments:
Post a Comment