വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട് സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളെ തിരിച്ചറിയുക; ഡിസംബര്‍ 6ന് മതസൗഹാര്‍ദ്ദ സദസുകള്‍ സംഘടിപ്പിക്കും: എല്‍ഡിഎഫ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട് സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളെ തിരിച്ചറിയുക; ഡിസംബര്‍ 6ന് മതസൗഹാര്‍ദ്ദ സദസുകള്‍ സംഘടിപ്പിക്കും: എല്‍ഡിഎഫ്

തിരുവനന്തപുരം > വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പൊതു സമൂഹത്തില്‍ വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. സുപ്രീംകോടതി വിധിയെന്തായാലും അതിന് കാത്തിരിക്കാതെ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മാത്തിനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് അയോധ്യയില്‍ വിളിച്ചു ചേര്‍ത്ത ധര്‍മസഭയില്‍ പരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മുസ്ലീം സമുദായം തര്‍ക്കഭൂമിയ്ക്കു വേണ്ടിയുള്ള അവകാശവാദത്തില്‍ നിന്നും പിന്മാറണമെന്നും സംഘപരിവാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നരേന്ദ്രമോദി ഗവണ്‍മെന്റിലെ മുതിര്‍ന്ന മന്ത്രിമാര്‍ തന്നെ ഈ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുമെന്നും ഇതിന് അനുകൂലമായി ഓര്‍ഡിനന്‍സ് ഇറക്കുമെന്നും സംഘാടകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

അയോധ്യയില്‍ ധര്‍മ്മസഭയുടെ മറവില്‍ സൃഷ്ടിച്ച തീവ്രമത സംഘര്‍ഷാന്തരീക്ഷത്തെ തുടര്‍ന്ന് തദ്ദേശവാസികളായ നൂറുക്കണക്കിന് മുസ്ലീം സമുദായംഗങ്ങള്‍ സ്ഥലം വിട്ടുപോയിരിക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അയോധ്യ വിഷയത്തില്‍ തീവ്രഹിന്ദുത്വ ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പ്രസ്താവനകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് മതേതര സമൂഹത്തില്‍ വലിയ തോതില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. ചില മുസ്ലീം സംഘടനകള്‍ നടത്തുന്ന പ്രസ്താവനകളും സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന തരത്തിലല്ല. ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറയെ സംരക്ഷിക്കുകയെന്നത് എല്ലാ രാജ്യസ്നേഹികളുടേയും ഉത്തമ ചുമതലയാണ്.

വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട് സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളെ തുറന്നു കാണിക്കുന്നതിനായി. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 6ന് മതസൗഹാര്‍ദ്ദ സദസുകള്‍ സംഘടിപ്പിക്കണമെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. 140 അസംബ്ലി മണ്ഡലങ്ങളിലും ഒരു പ്രധാന കേന്ദ്രത്തില്‍ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.  പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2RjwMeY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages