അതിക്രമങ്ങൾക്ക‌് ഇരയായ സ‌്ത്രീകൾക്കും കുട്ടികൾക്കും അടിയന്തരമായി സാമ്പത്തിക സഹായം എത്തിക്കാന്‍ സംസ്ഥാനസർക്കാർ ആശ്വാസനിധി രൂപീകരിക്കുന്നു. ലൈംഗികാതിക്രമം, ആസിഡ് ആക്രമം, നിഷ‌്ഠൂരമായ കുറ്റകൃത്യം എന്നിവയ്ക്ക് ഇരയായ സ‌്ത്രീകൾക്കും കുട്ടികൾക്കുമാണ‌് സഹായം.
പദ്ധതിയ്ക്കായി ആദ്യഘട്ടത്തില്‍ മൂന്നുകോടി രൂപ വകയിരുത്തി. നിലവിലുള്ള നഷ്ടപരിഹാര പദ്ധതിക്ക‌് പുറമേയാണ‌് പുതിയ പദ്ധതി. മന്ത്രി കെ കെ ശൈലജയുടെ നിർദേശപ്രകാരം തയ്യാറാക്കിയ പദ്ധതി രൂപരേഖ വർക്കിങ് ഗ്രൂപ്പ‌് അംഗീകാരമായി. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നിർഭയ സെൽ മേൽനോട്ടത്തിലാണ‌് പദ്ധതി നടപ്പാക്കുന്നത‌്.
കുട്ടികൾ അതിക്രമത്തിനിരയായാൽ ജില്ലാ ശിശുസംരക്ഷണ ഓഫീസറും സ‌്ത്രീകളാണെങ്കിൽ വനിതാ സംരഷണ ഓഫീസറും സംഭവം റിപ്പോർട്ട‌് ചെയ‌്ത‌് 24 മണിക്കൂറിനുള്ളിൽ അതിക്രമത്തിനിരയായവരെയും കുടുംബത്തെയും സന്ദർശിക്കണം. വനിതാ കൗൺസിലർ, വനിതാ പൊലീസ‌് ഓഫീസർ, നിർഭയ സെൽ പ്രോഗ്രാം ഓഫീസർ എന്നിവരും ഒപ്പമുണ്ടാകും.അതിക്രമത്തെ തുടർന്നുണ്ടായ ശാരീരിക, മാനസിക ആഘാതം, ജീവിതത്തിനും ജീവിതോപാധിക്കുമുണ്ടായ നഷ്ടം, കുടുംബത്തിന്റെ സാമൂഹ്യ സാമ്പത്തിക സ്ഥിതി ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘം ശേഖരിക്കും. തുടർന്ന‌് രണ്ടു ദിവസത്തിനുള്ളിൽ സഹായമായി അനുവദിക്കേണ്ട തുക ഉൾപ്പെടെ പ്രാഥമിക റിപ്പോർട്ട‌് വനിതാ ശിശുവികസന ഡയറക്ടർക്കും നിർഭയ സെൽ സ‌്റ്റേറ്റ‌് കോ–-ഓർഡിനേറ്റർക്കും നൽകണം.
റിപ്പോർട്ട‌് സ്വീകരിച്ച‌് അഞ്ച‌് ദിവസത്തിനുള്ളിൽ ബാങ്ക‌് അക്കൗണ്ടിൽ തുക നിക്ഷേപിക്കും. ആരോഗ്യ, നിയമ സേവനങ്ങളും പൊലീസ‌് സംരക്ഷണവും ഉൾപ്പെടെയുള്ള സാമ്പത്തികേതര സഹായവും ലഭ്യമാക്കും.
from Kerala || Deshabhimani Online News https://ift.tt/2D4rvnq
via IFTTT
No comments:
Post a Comment