തിരുവനന്തപുരം> പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നും നിയമസഭാ സമ്മേളനം നിർത്തിവെച്ചു. ശബരിമല വിഷയം ഉന്നയിച്ചാണ് ഇന്നും പ്രതിപക്ഷം ബഹളം ഉണ്ടാക്കിയത്.
ഒരേ വിഷയം വീണ്ടും പരിഗണിക്കാനവില്ലെന്ന് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. പ്രതിപക്ഷം മര്യാദയുടെയും മാന്യതയുടേയും സീമകൾ ലംഘിക്കുന്നുവെന്നും ചോദ്യോത്തര വേള തടസ്സപ്പെടുത്തരുതെന്നും സ്‌പീക്കർ ആവശ്യപ്പെട്ടു.
എന്നാൽ ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സ്‌പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യം വിളി തുടങ്ങി.
ചോദ്യോത്തര വേള ഒഴിവാക്കി വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ ശബരിമല വിഷയത്തിൽ വിശദമായ ചർച്ച നടന്നതാണെന്നും സഭ തടസ്സപ്പെടുത്തരുതെന്നും സപ്‌ക്കർ പറഞ്ഞു. എങ്കിലും ബഹളം തുടർന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2TXjBlJ
via IFTTT
No comments:
Post a Comment