തിരുവനന്തപുരം> സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമസഭയിൽ സമ്മേളനം തടസ്സപ്പെടുത്തി മൂന്നാം ദിവസവും പ്രതിപക്ഷം ബഹളം ഉണ്ടാക്കിയപ്പോൾ സ്‌പീക്കർ സഭാ നടപടികൾ നിർത്തിവെച്ചിരുന്നു. ഒരേ വിഷയം വീണ്ടും വീണ്ടും ചർച്ചചെയ്യാൻ കഴിയില്ലെന്നും നിലപാടെടുത്തു. ഇതോടെയാണ് പ്രതിപക്ഷം സ്‌പീക്കർക്കെതിരെ ആരോപണവുമായെത്തിയത്.
പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സ്‌പീക്കർ സഭയിൽ അനുവദിക്കുന്നില്ലെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സ്‌പീക്കർ നീതിമാനായാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ മുഖ്യമന്ത്രിക്കപ്പുറത്തേക്ക് പോകാൻ സ്‌പീക്കർക്ക് കഴിയുന്നില്ല. സ്‌പീക്കറാണ് പ്രതിപക്ഷത്തിന് സംരക്ഷണം നൽകേണ്ടത് എന്നീ ആരോപണങ്ങളും സപ്‌ക്കർക്കെതിരെ ഉന്നയിച്ചു
ശബരിമല സംബന്ധിച്ച് സ്‌പീക്കറുടെ ചേംബറിൽ പോയി ഇന്നലെ വിശദീകരിച്ചതാണ്. ഓരോ ദിവസവും ശബവിമലയുമായി ബന്ധപ്പെട്ട ഒരോ വിഷയങ്ങൾ ആണ് ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Ro47pf
via IFTTT
No comments:
Post a Comment