മുന്നേറാം നിർഭയം; ഉയരുന്നു കരുതലിന്റെ കൂടാരങ്ങൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

മുന്നേറാം നിർഭയം; ഉയരുന്നു കരുതലിന്റെ കൂടാരങ്ങൾ

തിരുവനന്തപുരം
വനിതകളുടെയും കുട്ടികളുടെയും ഹോമുകളിലുള്ള മിടുക്കരായ വിദ്യാർഥികളെ അവർ ആഗ്രഹിക്കുന്ന മികച്ച ജീവിതത്തിലേക്ക‌് കൈപിടിച്ചുയർത്താൻ  സംസ്ഥാന വനിതാ ശിശുവികസന വകുപ്പ‌്. പഠനത്തിൽ സമർഥരായ  കുട്ടികൾക്കായി നിർഭയ സെൽ നേതൃത്വത്തിൽ  പ്രത്യേകം ഹോം ആരംഭിക്കാൻ ഒരുങ്ങുകയാണ‌് സർക്കാർ.

പത്താംക്ലാസിന‌് മുകളിൽ പഠിക്കുന്ന മിടുക്കരായ കുട്ടികൾക്കാണ‌് ‘തേജോമയ’ എന്ന പേരിൽ ഹോം തുടങ്ങുന്നത‌്. ഉന്നത വിദ്യാഭ്യാസത്തിനുള്ള മുഴുവൻ സഹായവും സജ്ജീകരണങ്ങളും ഹോമിൽ ലഭ്യമാക്കും. സ‌്പെഷ്യൽ ട്യൂഷൻ,  വിവിധ തരത്തിലുള്ള പ്രവേശന–-മത്സര പരീക്ഷാ പരിശീലനങ്ങൾ, കോഴ‌്സുകളിലെ പ്രവേശനത്തിനുൾപ്പെടെയുള്ള സഹായങ്ങൾ ഉൾപ്പെടെ തേജോമയയിലൂടെ ലഭ്യമാക്കും. കോഴ‌്സ‌് വിജയകരമായി പൂർത്തിയാക്കി ആഗ്രഹിച്ച വിധത്തിൽ ഉന്നത ജോലി സ്വന്തമാക്കാൻ കഴിയുംവിധത്തിലായിരിക്കും തേജോമയുടെ പ്രവർത്തനം. തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്കാകും പ്രവേശനം. എറണാകുളം ജില്ലയിലാണ‌് ഇത്തരത്തിലുള്ള ആദ്യ തേജോമയ ഹോം ആരംഭിക്കുന്നത‌്. 

തൊഴിലധിഷ‌്ഠിത പരിശീലനം നേടുന്നവർക്കും വിവിധ തൊഴിൽ നേടിയവരുമായ  അന്തേവാസികൾക്കായും പ്രത്യേകം തേജോമയ ഹോം തുടങ്ങും. നിലവിൽ നിർഭയയുടെ നേതൃത്വത്തിൽ വിവിധ തൊഴിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും തൊഴിൽ നേടിയവർക്കുമാണ‌് ഈ തേജോമയ ഹോം. ഹോമിന്റെ നടത്തിപ്പ‌് അന്തേവാസികൾ തന്നെ നിർവഹിക്കും. ഒരു സഹായിയെ നിയോഗിക്കും. 25 പേർക്കാകും ഇവിടെ  പ്രവേശനം. 12 വയസ്സിന‌് താഴെയുള്ള കുട്ടികൾക്ക‌ായി തിരുവനന്തപുരം, കോഴിക്കോ‌ട് ജില്ലകളിൽ മോഡൽ ഹോം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട‌്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2SE4qgJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages