സിംഗപ്പുർ > കേരളത്തെ നടുക്കിയ പ്രളയദുരന്തത്തിൽ കൈമെയ‌് മറന്ന‌് രക്ഷാപ്രവർത്തനം നടത്തിയ നാവികസേനാ കമാൻഡർ പൈലറ്റ‌് വിജയ‌് വർമ, ക്യാപ‌്റ്റൻ പൈലറ്റ‌് പി രാജ‌്കുമാർ എന്നിവർക്ക‌് ‘ഏഷ്യൻ ഓഫ‌് ദ ഇയർ’ പുരസ‌്കാരം. സിംഗപ്പുർ ആസ്ഥാനമായ ‘ദ സ‌്ട്രെയ‌്റ്റ‌്സ‌് ടൈംസ‌്’ ദിനപത്രം 2012 മുതൽ നൽകുന്ന രാജ്യാന്തര പുരസ‌്കാരത്തിന്റെ ഏഴാംപതിപ്പിലാണ‌് കേരളത്തിന്റെ പ്രളയരക്ഷാദൗത്യം ആദരിക്കപ്പെട്ടത‌്.
കൊച്ചിയിൽ വീടിന്റെ ടെറസിൽ അഭയം പ്രാപിച്ച പൂർണഗർഭിണി അടക്കമുള്ളവരെ ഹെലികോപ‌്റ്ററിലെത്തി രക്ഷിച്ചത‌് 42 കാരനായ കമാൻഡർ പൈലറ്റ‌് വിജയ‌് വർമയുടെ നേതൃത്വത്തിലാണ‌്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലായിരുന്നു.
ആശുപത്രിയിലെത്തിച്ച യുവതി ഉടൻ കുഞ്ഞിന‌് ജൻമം നൽകി. ലോകമാധ്യമങ്ങളിലടക്കം ഈ സംഭവം വലിയ വാർത്തയായി. വീടിനുമുകളിൽ ഒറ്റപ്പെട്ട 26 പേരെയാണ‌് 54കാരനായ ക്യാപ‌്റ്റൻ രാജ‌്കുമാർ ഹെലികോപ‌്റ്റർ എത്തിച്ച‌് രക്ഷപ്പെടുത്തിയത‌്. നിറയെ മരങ്ങളും വീടുകളുമുള്ള പ്രദേശത്ത‌് അതിദുഷ‌്കരമായാണ‌് രക്ഷാപ്രവർത്തനം നടത്തിയത‌്.
സെൻട്രൽ സുലവേസി ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ അന്തരിച്ച എങ‌് കോക‌് ചൂങ്ങിനും തായ‌്‌ലൻഡിലെ തമാം ലുവാങ‌് ഗുഹയിൽ അകപ്പെട്ട ഫുട‌്ബോൾ ടീമിലെ കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്താൻ പ്രയത്നിച്ചവർക്കും പുരസ‌്കാരമുണ്ട‌്. ആസിയാൻ കോഡിനേറ്റിങ‌് സെന്റർ ഫോർ ഹ്യുമനിറ്റേറിയൻ അസിസ‌്റ്റൻസ‌് ഓൺ ഡിസാസ്‌റ്റർ മാനേജ‌്മെന്റ‌്, മെഴ‌്സി റിലീഫ‌് എന്നീ സന്നദ്ധസംഘടനകളും പുരസ‌്കാരം നേടി.
from Kerala || Deshabhimani Online News https://ift.tt/2QonCAx
via IFTTT
No comments:
Post a Comment