ലോ കോളേജിൽ കെഎസ‌്‌യു റാഗിങ‌്: ചോദ്യംചെയ‌്തവരെ ആക്രമിച്ചു; എസ‌്എഫ‌്ഐ നേതാക്കൾക്ക‌് പരിക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

ലോ കോളേജിൽ കെഎസ‌്‌യു റാഗിങ‌്: ചോദ്യംചെയ‌്തവരെ ആക്രമിച്ചു; എസ‌്എഫ‌്ഐ നേതാക്കൾക്ക‌് പരിക്ക‌്

കൊച്ചി > എറണാകുളം ഗവ. ലോ കോളേജിൽ കെഎസ‌്‌യുവിന്റെ റാഗിങ‌് ചോദ്യം ചെയ‌്ത വിദ്യാർഥികളെ മർദിച്ചു. കൺസ‌്ട്രക‌്ഷൻ വർക്കേഴ‌്സ‌് യൂണിയൻ (ഐഎൻടിയുസി) ജില്ലാ പ്രസിഡന്റ‌് വിവേക‌് ഹരിദാസിന്റെ നേതൃത്വത്തിൽ പുറമേ നിന്നെത്തിയ -യൂത്ത‌് കോൺഗ്രസ‌്–-ഐഎൻടിയുസി ഗുണ്ടാ സംഘമാണ‌് ആക്രമിച്ചത‌്. തിങ്കളാഴ‌്ച വൈകിട്ട‌് നാലിനായിരുന്നു സംഭവം.

കെഎസ‌്‌യുക്കാർ ഒന്നാംവർഷ വിദ്യാർഥിയെ റാഗ‌് ചെയ്‌തത‌് ചോദ്യം ചെയ‌്തതിന‌് രണ്ടാം വർഷ വിദ്യാർഥി അൻഷിദ‌് മുഹമ്മദിനെയാണ‌് സംഘം ആക്രമിച്ചത‌്. പരിക്കേറ്റ അൻഷിദിനെ ജനറൽ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയ എസ‌്എഫ‌്ഐ യൂണിറ്റ‌് സെക്രട്ടറി അരുൺ സെബാസ‌്റ്റ്യൻ, മെൻസ‌് ഹോസ‌്റ്റൽ സെക്രട്ടറി അനന്തു രാമചന്ദ്രൻ എന്നിവരെ ആശുപത്രി പരിസരത്തുവച്ച‌് മാരാകായുധങ്ങളുമായി 30 പേർ ആക്രമിക്കുകയായിരുന്നു. അനന്തുവിന്റെ വലതുകൈ ഒടിഞ്ഞു. അരുണിനും സാരമായി പരിക്കുണ്ട‌്.

 ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയും തല്ലിത്തകർത്തു. എറണാകുളം സെൻട്രൽ പൊലീസ‌് കേസെടുത്തിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2DorOdx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages