തൃക്കാക്കര നഗരസഭയില്‍ അവിശ്വാസം: വൈസ് ചെയർമാന്‍ പുറത്ത് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

തൃക്കാക്കര നഗരസഭയില്‍ അവിശ്വാസം: വൈസ് ചെയർമാന്‍ പുറത്ത്

തൃക്കാക്കര> തൃക്കാക്കര നഗരസഭയില്‍  കാലുമാറി യുഡിഎഫിൽ ചേക്കേറിയ വൈസ് ചെയർമാന്‍ സാബു ഫ്രാൻസിസിനെതിരെ എൽഡിഎഫ് കൗൺസിലർമാർ നോട്ടീസ് നൽകിയ അവിശ്വാസപ്രമേയം പാസായി. ആകെ 22 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.എല്‍ഡിഎഫിന് 20 അംഗങ്ങളാണുള്ളത്. യുഡിഎഫിലെ ഷീല ചാരുവും സ്വതന്ത്ര അംഗം എം എം നാസറും പ്രമേയത്തെ പിന്തുണച്ചു. ഷീല ചാരുവിന് വിപ്പ് നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനായിരുന്നു വിപ്പ്. നിയമപ്രകാരം കൌണ്‍സിലിലെ അംഗ സംഖ്യയില്‍ പകുതിയില്‍ കൂടുതല്‍ അംഗങ്ങള്‍ ഹാജരായി വോട്ടു ചെയ്താലേ അവിശ്വാസം പാസാകൂ.43 അംഗങ്ങളാണ് കൌണ്‍സിലില്‍ ആകെയുള്ളത് .

ചെയർപേഴ്സണായ എം ടി ഓമനയ‌്ക്കെതിരായ അവിശ്വാസപ്രമേയം ചൊവ്വാഴ്ച രാവിലെ ചര്‍ച്ചയ്ക്കെടുക്കും. രണ്ടുപേര്‍ക്കുമെതിരെ 20 എൽഡിഎഫ് കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസപ്രമേയം നഗരസഭാ റീജണൽ ജോയിന്റ് ഡയറക്ടർ റാം മോഹൻ മുമ്പാകെ ബുധനാഴ്ച നൽകിയിരുന്നു.

നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ കെ ടി എൽദോ, പൊതുമരാമത്ത് സമിതി ചെയർമാൻ ജിജോ ചിങ്ങംതറ, മുൻ നഗരസഭാ ചെയർപേഴ്സൺ കെ കെ നീനു എന്നിവരുടെ നേതൃത്വത്തിലാണ് അവിശ്വാസപ്രമേയം നൽകിയത്. യുഡിഎഫ് സംസ്ഥാന കൺവീനറുടെയും പി ടി തോമസ് എംഎൽഎയുടെയും തട്ടകത്തിലാണ് നഗരസഭ ഭരണത്തിനെതിരെ അവിശ്വാസം വരുന്നത്.

എല്‍ഡിഎഫ് ആയിരുന്നു നഗരസഭ ഭരിച്ചിരുന്നത്. ആറു മാസം മുമ്പ‌് എൽഡിഎഫ് ഭരണം മറിച്ചിടാൻ കൂടെക്കൂടിയ സ്വതന്ത്രനായ സാബു ഫ്രാൻസിസിനെ വൈസ് ചെയർമാനാക്കിയാണ് അന്ന് ഭരണം അട്ടിമറിച്ചത്. ഇതിന് നേതൃത്വം നൽകിയത് പി ടി തോമസ് എംഎൽഎയാണ്. കാലുമാറ്റക്കാരെ പ്രോത്സാഹിപ്പിച്ച് പാർട്ടിയിൽനിന്ന‌് പുറത്താക്കിയ ആളെ വൈസ് ചെയർമാനാക്കാൻ മുൻകൈ എടുത്തത് ഇദ്ദേഹമാണ്. ബെന്നി ബഹന്നാൻ ഇതിനെതിരായപ്പോഴാണ് പി ടി തോമസെത്തി കാലുമാറ്റക്കാരനെ കൂടെക്കൂട്ടിയത്. വൈസ് ചെയർമാൻ സ്ഥാനം തങ്ങൾക്ക് വേണമെന്നാവശ്യപ്പെട്ട മുസ്ലിം ലീഗ് കൗൺസിലർമാരെയും തഴയുകയാണുണ്ടായത്. ചെയർപേഴ്സൺ സ്ഥാനമാകട്ടെ കോൺഗ്രസിലെ ഐ ഗ്രൂപ്പുകാരിക്കും പങ്കിടാമെന്ന കരാറും ഉണ്ടാക്കി. 

ഒമ്പതിന് ആറുമാസം തികഞ്ഞ തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ഭരണം വമ്പിച്ച പരാജയമാആണെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു.വികസന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. എൽഡിഎഫ് ഭരണസമിതി നടപ്പാക്കിത്തുടങ്ങിയ പദ്ധതികളൊന്നും തുടക്കം കുറിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. തെങ്ങോട് പട്ടികജാതി വിഭാഗക്കാർക്കുള്ള ഫ്ലാറ്റ് സമുച്ചയ നിർമാണം, കാക്കനാട് പൊതുമാർക്കറ്റ്, അംബേദ്കർ - അയ്യങ്കാളി തൊഴിൽ പരിശീലന കേന്ദ്രം. ഷോപ്പിങ‌് കോപ്ലക‌്സുകളുടെ നിർമാണം, ലൈഫ്മിഷൻ പദ്ധതിയിൽപ്പെടുത്തി ഭൂരഹിതർക്ക് ഭൂമി നൽകുന്ന പദ്ധതി. ഭവനരഹിതർക്കുള്ള പദ്ധതി, നഗരസഭയിലെ പ്രധാന റോഡുകൾ ദേശീയ നിലവാരത്തിലുള്ളതാക്കാനുള്ള ബിഎംബിസി നിർമാണം എന്നിവ സ‌്തംഭനാവസ്ഥയിലാണ്. മേയിൽ പൊതുതെരഞ്ഞെടുപ്പ‌് നടക്കാനിരിക്കെ പദ്ധതികൾ ഡിസംബർ 31നുമുമ്പ‌് സമർപ്പിക്കണമെന്ന‌് ആവശ്യപ്പെട്ടെങ്കിലും വാർഡ് സഭകൾപോലും ചേർന്നിട്ടില്ല. സംസ്ഥാന സർക്കാർ നിർദേശിക്കുന്ന പദ്ധതികൾ രാഷ‌്ട്രീയ വിവേചനത്തിന്റെ പേരിൽ മാറ്റിവയ‌്ക്കുകയാണ്. യുഡിഎഫ് ഭരണം തൃക്കാക്കരയെ പ്രതിസന്ധിയിലാക്കിയെന്നാണ് എല്‍ഡിഎഫ് വിലയിരുത്തൽ.



from Kerala || Deshabhimani ​Online ​News https://ift.tt/2FGC1UK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages