ജേക്കബ് പുന്നൂസ‌്
പൊലീസിന്റെ ജാതിയും മതവും പൊലീസ‌് തന്നെയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ അഭിനന്ദിച്ച‌് മുൻ ഡിജിപി ജേക്കബ‌് പുന്നൂസ‌്.
മുഖ്യമന്ത്രിയുടെ ശക്തമായ പ്രസ്താവന ഓരോ പൗരനേയും ഓരോ പൊലീസുകാരനേയും നയിക്കേണ്ടതാണെന്ന് ജേക്കബ് പുന്നൂസ് ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റിൽ കുറിച്ചു. കണ്ണൂർ മങ്ങാട്ടുപറമ്പിൽ ശനിയാഴ‌്ച നടന്ന പൊലീസ‌് പാസിങ‌് ഔട്ട‌് പരേഡ‌് ചടങ്ങിലാണ് മുഖ്യമന്ത്രി പൊലീസിന്റെ ജാതിയും മതവും പൊലീസ് തന്നെയാണെന്ന് പറഞ്ഞത‌്.
രാജ്യം ഓരോ പൗരൻമാർക്കും വാഗ്ദാനം ചെയ്യുന്ന ഭരണഘടനാപരമായ സുരക്ഷിതത്വം പൊലീസ് സേന പ്രതിനിധാനം ചെയ്യുന്നുവെന്ന‌് ജേക്കബ‌് പുന്നൂസ‌് പറഞ്ഞു. ഒരാൾ പൊലീസ് യൂണിഫോം ധരിക്കുമ്പോൾ, അവരോരോരുത്തരുടെയും മതപരമായ സ്വത്വം ഇല്ലാതാവുകയും നിയമപരമായും ഭരണഘടനാപരമായും മുഴുവൻ ജനങ്ങളേയും അവരുടെ മതത്തേയും സംരക്ഷിക്കുക എന്ന ഉത്തരവാദിത്വത്തിലേയ്ക്ക് അത് മാറുകുയും ചെയ്യുന്നു. എന്നാൽ, തങ്ങളുടെ നിറം നോക്കിയോ മാതാപിതാക്കളുടെ ജാതി നോക്കിയോ ഏത് ദൈവത്തെ ആരാധിക്കുന്നു എന്നതൊക്കെ നോക്കിയോ ആണ് പൊലീസ് ഉദ്യോഗസ്ഥരെ രാജ്യം വിലയിരുത്തുന്നത്.
അടിസ്ഥാനപരമായ ഈ സത്യം മുഖ്യമന്ത്രി ഓർമിപ്പിച്ചത് ഉചിതമായി. ദൈവത്തിന്റെ സ്വന്തം നാടിനെ രക്തവും കണ്ണീരും വീഴുന്നതിൽനിന്ന‌് തടയാൻ അദ്ദേഹത്തിന്റെ ഈ വാക്കുകൾക്കു മാത്രമേ സാധിക്കൂ. നമുക്കീ ശബ്ദം ശ്രദ്ധയോടെ കേൾക്കാം–-- ജേക്കബ് പുന്നൂസ് ഫെയ‌്സ‌്ബുക്കിൽ കുറിച്ചു.
from Kerala || Deshabhimani Online News https://ift.tt/2SKYEKa
via IFTTT
No comments:
Post a Comment