ഖാദിത്തൊഴിലാളി സമ്മേളനത്തിന‌് ഉജ്വല തുടക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

ഖാദിത്തൊഴിലാളി സമ്മേളനത്തിന‌് ഉജ്വല തുടക്കം

പാലക്കാട‌് (കടമ്പഴിപ്പുറം നാരായണൻ നഗർ)
കേരള ഖാദി വർക്കേഴ‌്സ‌് ഫെഡറേഷൻ(സിഐടിയു) പത്താം സംസ്ഥാന സമ്മേളത്തിന‌് പാലക്കാട്ട‌് ഉജ്വല തുടക്കം. രണ്ടു ദിവസത്തെ സമ്മേളനത്തിന‌് (കടമ്പഴിപ്പുറം നാരായണൻ നഗർ)എൻജിഒ യൂണിയൻ ഹാളിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ‌് സോണി കോമത്ത‌് പതാക ഉയർത്തി. ശനിയാഴ‌്ച രാവിലെ വിക്ടോറിയ കോളേജ‌് പരിസരത്തുനിന്ന‌് ആരംഭിച്ച പ്രകടനത്തിൽ ഖാദിമേഖലയിലെ നൂറുകണക്കിന് തൊഴിലാളികളും കുടുംബാംഗങ്ങളും അണിചേർന്നു. വ്യവസായ സമ്മേളനം മന്ത്രി ഇ പി ജയരാജൻ ഉദ‌്ഘാടനം ചെയ‌്തു. ഖാദി ബോർഡ‌് വൈസ‌് ചെയർമാൻ ശോഭന ജോർജ‌് അധ്യക്ഷയായി. കെബിഇഎ ജനറൽ സെക്രട്ടറി ടി ബൈജു, കെഇഒ പ്രസിഡന്റ‌് പേയാട‌് ശശിധരൻ എന്നിവർ  സംസാരിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി എം ചന്ദ്രൻ, പി കെ ശശി എംഎൽഎ, സിഐടിയു ജില്ലാസെക്രട്ടറി എം ഹംസ ‌എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ സി കെ രാജേന്ദ്രൻ സ്വാഗതവും ജനറൽ കൺവീനർ എസ‌് കൃഷ‌്ണകുമാരി നന്ദിയും പറഞ്ഞു.

പ്രതിനിധിസമ്മേളനം സിഐടിയു ദേശീയ സെക്രട്ടറി കെ കെ ദിവാകരൻ ഉദ‌്ഘാടനം ചെയ‌്തു. സോണി കോമത്ത‌് അധ്യക്ഷയായി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ സ്വാഗതം പറഞ്ഞു. പി രാജേന്ദ്രദാസ‌് രക്തസാക്ഷിപ്രമേയവും  കെ ധനഞ്ജയൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. പി രാജേന്ദ്രദാസ‌് കണക്ക‌് അവതരിപ്പിച്ചു.

കെ ധനഞ്ജയൻ, കെ വി രാധാകൃഷ‌്ണൻ, ഗിരിജ മണി, ബാലകൃഷ‌്ണൻ, കെ പി രണദിവെ എന്നിവർ അംഗങ്ങളായി പ്രമേയകമ്മിറ്റിയും കെ സത്യഭാമ, കരങ്ങന്നൂർ മുരളി, കെ സതീശൻ എന്നിവർ അംഗങ്ങളായി മിനിട്ട‌്സ്‌ കമ്മിറ്റിയും പ്രവർത്തിക്കുന്നു. വിവിധ ജില്ലകളിൽനിന്ന‌് 320 പ്രതിനിധികളാണ‌്  പങ്കെടുക്കുന്നത‌്. സമ്മേളന ലോഗോ രൂപകൽപ്പന ചെയ‌്ത അരുൺ മോഹന‌് മന്ത്രി ഇ പി ജയരാജൻ ഉപഹാരം നൽകി.

ഫെഡറേഷൻ  ജനറൽ സെക്രട്ടറി സി കൃഷ‌്ണൻ എംഎൽഎ പ്രവർത്തന റിപ്പോർട്ട‌് അവതരിപ്പിച്ചു. തുടർന്ന‌് ഗ്രൂപ്പ‌് ചർച്ച നടന്നു ചർച്ച ഞായറാഴ‌്ചയും തുടരും. ചർച്ചയ‌്ക്കുള്ള മറുപടിയും ഭാരവാഹിതെരഞ്ഞെടുപ്പും നടക്കും.

ഖാദിവ്യവസായ നവീകരണം വേഗത്തിലാക്കണം
പാലക്കാട‌്
ഖാദി മേഖലയുടെ നവീകരണം ത്വരിതപ്പെടുത്തണമെന്ന‌് ഖാദി വർക്കേഴ‌്സ‌് ഫെഡറേഷൻ(സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. നവീകരണം സംബന്ധിച്ച‌് പഠനം നടത്തിയ കമീഷൻ കഴിഞ്ഞ യുഡിഎഫ‌് സർക്കാരിന്റെ ഭരണകാലത്ത‌് റിപ്പോർട്ട‌് സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ചർക്കയിലും തറിയിലും ഭാഗികമായി യന്ത്രവൽക്കരണം ഏർപ്പെടുത്താൻ എൽഡിഎഫ‌് സർക്കാർ തീരുമാനിച്ചിട്ടുണ്ട‌്.

7,670 ചർക്കകളും 4,262 തറികളുമാണ‌് നിലവിൽ സംസ്ഥാനത്തുള്ളത‌്. മൊത്തം 150 കോടി രൂപയെങ്കിലും പുതിയവ സ്ഥാപിക്കാൻ ആവശ്യമാണ‌്. ഇതിനായി ചെന്നൈ ആസ്ഥാനമായ റൂടാഗ‌് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട‌്. ഈ സാമ്പത്തികവർഷത്തലിൽതന്നെ മാതൃകായൂണിറ്റുകൾ ആരംഭിക്കാൻ തീരുമാനിച്ചു. സെമി –-ഓട്ടോമാറ്റിക‌് തറികളും പെഡൽ തറികളും സ്ഥാപിച്ച‌് അധ്വാനഭാരം ലഘൂകരിച്ച‌് ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയും. ഒപ്പം തൊഴിലാളികളുടെ വേതനവർധനയും ഉണ്ടാവും.

ഖാദിത്തൊഴിലാളികളുടെ ദീർഘകാലത്തെ ആവശ്യം അംഗീകരിച്ച‌് നടപ്പാക്കാൻ തീരുമാനിച്ച എൽഡിഎഫ‌് സർക്കാരിനെ ഫെഡറേഷൻ അഭിവാദ്യം ചെയ‌്തു. ഖാദിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തിയും ഉൽപ്പാദനക്ഷമതയും ഉൽപ്പാദനവും വർധിപ്പിച്ചും മാത്രമേ ഖാദിയെ സംരക്ഷിക്കാൻ കഴിയൂ. ഈ സാഹചര്യത്തിൽ നവീകരണപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.



from Kerala || Deshabhimani ​Online ​News https://ift.tt/2QAWBqw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages