8 ആയുഷ് ഗ്രാമങ്ങൾകൂടി സ്ഥാപിക്കും : കെ കെ ശൈലജ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

8 ആയുഷ് ഗ്രാമങ്ങൾകൂടി സ്ഥാപിക്കും : കെ കെ ശൈലജ


തിരുവനന്തപുരം
സംസ്ഥാനത്ത് 8 ആയുഷ് ഗ്രാമങ്ങൾ കൂടി സ്ഥാപിക്കുമെന്ന‌് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതോടെ ആയുഷ‌്ഗ്രാമങ്ങളുടെ എണ്ണം പതിനാറാകും.

കണ്ണൂർ –-കൂത്തുപറമ്പ്, കോഴിക്കോട്–- കുന്നുമ്മൽ, പാലക്കാട് –-ഒറ്റപ്പാലം, മലപ്പുറം–- നിലമ്പൂർ, വയനാട് –-മാനന്തവാടി, തൃശൂർ –-ഇരിങ്ങാലക്കുട, പത്തനംതിട്ട –-മല്ലപ്പള്ളി, ആലപ്പുഴ–- അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് ആയുഷ് ഗ്രാമങ്ങൾ സ്ഥാപിക്കുക. ഓരോ ആയുഷ് ഗ്രാമത്തിനും 10 ലക്ഷം വീതമാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

ഒരു സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഒരു യോഗ ട്രെയിനർ, ഒരു ഹെൽപ്പർ അല്ലെങ്കിൽ മൾട്ടി പർപ്പസ് വർക്കർ എന്നിവർ ഈ ആയുഷ് ഗ്രാമത്തിലുണ്ടാകും.

കാസർകോട‌് ഉദുമ, കണ്ണൂർ മട്ടന്നൂർ, തിരുവനന്തപുരം പെരുങ്കടവിള, കൊല്ലം ഇത്തിക്കര, കോട്ടയം പള്ളം, എറണാകുളം മൂവാറ്റുപുഴ, ഇടുക്കി മുട്ടം, തൃശൂർ ചാവക്കാട് എന്നിവയാണ് നിലവിലുള്ള ആയുഷ് ഗ്രാമങ്ങൾ.ജീവിത ശൈലിയിൽ മാറ്റം വരുത്തി ജീവിതശൈലീ രോഗങ്ങളും പകർച്ചവ്യാധികളും തടയുക, അതിലേക്ക് ആരോഗ്യകരമായ ആഹാരവും ജീവിത രീതികളും പ്രോത്സാഹിപ്പിക്കുക എന്നതാണ് ആയുഷ് ഗ്രാമത്തിന്റെ ലക്ഷ്യം. ഇതോടൊപ്പം ജീവിതശൈലീ രോഗങ്ങൾക്കെതിരായി ആയുഷ് വിഭാഗങ്ങളെ ഏകോപിപ്പിച്ച് രോഗ പ്രതിരോധം ശക്തിപ്പെടുത്തുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക, സമീപ പ്രദേശങ്ങളിൽ ഔഷധ സസ്യങ്ങൾ വച്ച് പിടിപ്പിച്ച് ശുദ്ധമായ അന്തരീക്ഷം ഒരുക്കുക, മലേറിയ, ക്ഷയരോഗം, ഡിഫ്റ്റീരിയ തുടങ്ങിയവയ്‌ക്കെതിരെയുള്ള പ്രതിരോധവും ചികിത്സയും സംബന്ധിച്ച അവബോധം നടത്തുക എന്നിവയും ലക്ഷ്യം വയ്ക്കുന്നു.

ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, വില്ലേജ് ഹെൽത്ത് വർക്കേഴ്‌സ്, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകും. യോഗ ശീലമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കും.
 



from Kerala || Deshabhimani ​Online ​News https://ift.tt/2PmdJnm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages