വ്യവസായവകുപ്പിനുകീഴിൽ വാണിജ്യവിഭാഗം രൂപീകരിക്കും: ഇ പി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

വ്യവസായവകുപ്പിനുകീഴിൽ വാണിജ്യവിഭാഗം രൂപീകരിക്കും: ഇ പി

പാലക്കാട‌്
വ്യവസായ വകുപ്പിനു കീഴിൽ വാണിജ്യവിഭാഗം രൂപീകരിച്ച‌് വിപണനം ശക്തിപ്പെടുത്തുമെന്ന‌് മന്ത്രി ഇ പി ജയരാജൻ. കേരള ഖാദി വർക്കേഴ‌്സ‌് ഫെഡറേഷൻ(സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ വ്യവസായ സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ വാണിജ്യവകുപ്പിൽ വാണിജ്യം ശക്തിപ്പെടുത്താനാണ‌് തീരുമാനം. അതിന്റെ ഭാഗമായി  ഖാദിയും ഹാൻഡി ക്രാഫ‌്റ്റും  ഉൾപ്പടെയുള്ള ഉൽപ്പന്നങ്ങൾ ലോകവിപണിയിലെത്തിക്കും. ഇന്ത്യൻ ആഭ്യന്തര വിപണിയും സൃഷ്ടിക്കും. ഖാദി തുണിത്തരങ്ങൾ ലോക വിപണിയിലെത്തിച്ചാൽ വലിയ ലാഭം ഉണ്ടാക്കാനാകും. കൂടുതൽ തൊഴിൽസാധ്യതയും സൃഷ്ടിക്കാം. ഇതിനു നടപടി തുടങ്ങിയതായി മന്ത്രി അറിയിച്ചു.  

ഖാദിമേഖല മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്നത‌് കേരളത്തിലാണ‌്. ഖാദിത്തൊഴിലാളികളുടെ പുതുക്കിയ കൂലി ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കും. ക്ഷേമനിധി ബോർഡ‌് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും. കാലോചിതമായി യന്ത്രവൽക്കരണം സാധ്യമാക്കി ഉൽപ്പാദനം വർധിപ്പിക്കും.

കേരളത്തിന്റെ മതേതരത്വം തകർക്കാനാണ‌് ആർഎസ‌്എസിന്റെയും ബിജെപിയുടെയും ശ്രമമെന്നും മന്ത്രി പറഞ്ഞു. കേരളമാകെ ഇടതുപക്ഷത്തിന‌് അനുകൂലമായി വന്നപ്പോഴാണ‌് ശബരിമല വിഷയവുമായി വന്നത‌്‌. മതനിരപേക്ഷ കേരളത്തെ ദുർബലപ്പെടുത്തി ജാതിഭ്രാന്ത‌്, ജാതിഭ്രഷ്ട‌്, വർഗീയഭ്രാന്ത‌് ഇവയൊക്കെ ഉണ്ടാക്കി കേരളത്തെ നശിപ്പിക്കാൻ ശബരിമലയെ ദുരുപയോഗപ്പെടുത്തുകയാണ‌്. ശബരിമല സന്നിധാനത്തേക്ക‌് ആർഎസ‌്എസ്സുകാർ നുഴഞ്ഞു കയറുന്നു. ആചാരങ്ങളും അനുഷ‌്ഠാനങ്ങളുമൊക്കെ ആർഎസ‌്എസ്സുകാർ ലംഘിച്ചു.  കേരളത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവരാണ‌് ആർഎസ‌്എസ‌് ശക്തികൾ. സ‌്ത്രീകൾ  ഇത‌് തിരിച്ചറിയണം.  സ‌്ത്രീകൾക്കിടയിൽ നിലനിൽക്കുന്ന  ദുരാചാരം അവസാനിപ്പിച്ച‌് സാമൂഹ്യപുരോഗതിക്കായി സ‌്ത്രീകൾതന്നെ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2OAQzEw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages