ആചാരങ്ങളുടെ മാറ്റം അനിവാര്യം: ജ‌സ‌്റ്റിസ‌് കെമാൽപാഷ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

ആചാരങ്ങളുടെ മാറ്റം അനിവാര്യം: ജ‌സ‌്റ്റിസ‌് കെമാൽപാഷ


തിരുവനന്തപുരം
ആചാരങ്ങളുടെ മാറ്റം അനിവാര്യമാണെന്ന‌് ജസ‌്റ്റിസ‌് ബി കെമാൽപാഷ പറഞ്ഞു. തലസ്ഥാനത്ത‌് പുസ‌്തക പ്രകാശന ചടങ്ങുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആചാരങ്ങൾ എന്നും കൊണ്ടുനടക്കണമോ, വേണ്ടയോ എന്നതു സംബന്ധിച്ചാണ‌് ചർച്ച നടക്കേണ്ടത‌്. പണ്ട‌് ഉണ്ടായിരുന്ന പല ആചാരങ്ങളും ഇന്നില്ല. ചിലർ ആചാരങ്ങളെ മുറുക്കിപ്പിടിച്ച‌്, അവയ‌്ക്ക‌് മാറ്റം പാടില്ലെന്ന‌് വാദിക്കുന്നു. രാ‌ഷ‌്ട്രീയം അതിലേക്ക‌് കടത്തിവിടുന്നു. ഇത‌് വിഭജനത്തിനുള്ള മാർഗമാക്കുന്നു. വികസനം ചൂണ്ടിക്കാട്ടാൻ കഴിയാത്തവരാണ‌് വിഭജന ശ്രമം നടത്തുന്നത‌്.

ശബരിമല യുവതി പ്രവേശനത്തിനെതിരെ തെരുവിലിറങ്ങുന്ന സ്ത്രീകൾ ബോധമില്ലായ‌്മയാണ‌് പ്രകടമാക്കുന്നത‌്. വർണ വ്യത്യാസം മടക്കിക്കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്. ചരിത്രത്തിൽ സ്ത്രീകളുടെ ശത്രുക്കൾ സ്ത്രീകളായിരുന്നു.

വിശ്വാസികൾ നാല് തരക്കാരുണ്ട്. ആദ്യത്തെയാളുകൾ സാധാരണ വിശ്വാസം വച്ചുപുലർത്തുന്നവരാണ്. തങ്ങളുടെ വിശ്വാസം മാത്രമാണ് ശരിയെന്ന‌് വിശ്വസിക്കുന്ന അന്ധവിശ്വാസികളാണ് രണ്ടാമത്തെക്കൂട്ടർ.  മറ്റുള്ളവരുടെ വിശ്വാസങ്ങളെല്ലാം തെറ്റാണെന്ന് വിശ്വസിക്കുന്നവരാണ് തീവ്രവാദികൾ. മറ്റുള്ളവരുടെ വിശ്വാസങ്ങളെ എതിർക്കുന്ന ഭീകരവാദികളാണ് നാലമത്തെക്കൂട്ടർ. ഇവിടെ തീവ്രവാദികളും ഭീകരവാദികളുമാണ് സമരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2z6436f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages