കോഴിക്കോട‌്
ശബരിമല വിഷയത്തിൽ വെള്ളം കലക്കി മീൻ പിടിക്കാനാണ‌് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന‌് ടി പത്മനാഭൻ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് കോ–-ഓപ്പറേറ്റീവ‌് സൊസൈറ്റിയുടെ വാഗ‌്ഭടാനന്ദ പുരസ‌്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ പ്രതിഷേധങ്ങളെ കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ശ്രമമെന്ന‌് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ ഇത‌് അതുമല്ല. മനഃപൂർവം വെള്ളം കലക്കി മീൻ പിടിക്കുകയാണ‌് ചിലർ.
കലുഷിതമായ കാലത്തിലൂടെയാണ‌് കടന്നുപോകുന്നത‌്. വിളക്കുകൾ സ്വയം കെടുകയും തല്ലിക്കെടുത്തുകയും ചെയ്യുന്നു. നാടിനെ നടുക്കിയ പ്രളയ ശേഷം അതിലും ഭീകരമായ വിശ്വാസപ്രളയത്തിന്റെ നടുവിലാണ‌് ഏവരും. പ്രളയം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അതിജീവിച്ചു. എന്നാൽ ഇപ്പോൾ നേരിടുന്നത‌് അതിലും വലിയ പ്രശ‌്നമാണ‌്. ഈ സന്ദിഗ‌്ധ ഘട്ടത്തിൽ എങ്ങനെ കരകയറുമെന്ന‌് എളുപ്പത്തിൽ പറയാൻ പറ്റാത്ത അവസ്ഥയാണ‌്.
ഈ ഇരുട്ടിനപ്പുറം പ്രകാശപൂർണമായ പ്രഭാതം ഉണ്ടാവുമെന്നാണ‌് വിശ്വാസം. അതിലേക്ക‌് നയിക്കാൻ നവോത്ഥാന നായകർ ഇല്ലായെങ്കിലും കഴിവുറ്റ ഭരണാധികാരികൾ ഉണ്ടെന്ന‌് ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2QWRstb
via IFTTT
No comments:
Post a Comment