ശബരിമല
സന്നിധാനത്ത് ഞായറാഴ്ച രാത്രി പ്രകോപനമില്ലാതെ അക്രമമുണ്ടാക്കാനെത്തിയവരിൽ പലരും ചിത്തിര ആട്ട വിശേഷ സമയത്തും കുഴപ്പമുണ്ടാക്കിയവരാണെന്ന‌് പൊലീസ് സ്ഥിരീകരിച്ചു. ഇവരുൾപ്പെടെ അറസ്റ്റിലായ 68 പേരെ പത്തനംതിട്ട മുൻസിഫ് കോടതി റിമാൻഡ‌് ചെയ്തു. വിവിധ ജില്ലകളിൽനിന്നെത്തിയ ആർഎസ്എസ‌് ക്രിമിനലുകളാണ് സംഘർഷമുണ്ടാക്കിയത്. പിടിയിലായവരിൽ 15 പേർ തുലാമാസ പൂജയ്ക്കും, ചിത്തിര ആട്ട വിശേഷ സമയത്തും ഭക്തരെ ആക്രമിച്ച കേസിലെ പ്രതികളാണ്.
എറണാകുളത്തെ ആർഎസ്എസ് സംഘടനാ ചുമതലക്കാരനും ശബരിമല കർമസമിതി കൺവീനറുമായ ആർ രാജേഷാണ് ഞായറാഴ്ച സംഘർഷത്തിന് നേതൃത്വം നൽകിയത്. ചിത്തിര ആട്ട വിശേഷ സമയത്ത് 52കാരിയായ തൃശൂർ സ്വദേശിനി ലളിതാ ദേവിയെ ആക്രമിച്ചതും ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഇതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ഇരുമുടിക്കെട്ടുമായെത്തി ദർശനം നടത്തിയശേഷം പാണ്ടിത്താവളത്ത് ഒത്തുചേർന്നാണ‌് ഇവർ പദ്ധതി ആസൂത്രണം ചെയ‌്തത‌്.
ഞായറാഴ്ച രാത്രി 10.30ന് ഹരിവരാസനം പാടാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോഴായിരുന്നു സംഘർഷം. നിരോധനാജ്ഞയുള്ളതിനാൽ പിരിഞ്ഞുപോകണമെന്ന് പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ല. നടയടച്ച ശേഷവും പ്രകോപനം തുടർന്നു. സംഘർഷംകണ്ട് ഭയന്ന് മാളികപ്പുറം ക്ഷേത്രത്തിന് സമീപം വിരിവച്ചിരുന്ന അയൽസംസ്ഥാനത്തു നിന്നെത്തിയ നൂറോളം ഭക്തർ സന്നിധാനംവിട്ടുപോയി. തുടർന്നാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.
പൊലീസ‌് സംയമനം പാലിച്ചിട്ടും അക്രമത്തിന് ശ്രമിച്ചപ്പോഴാണ് അറസ്റ്റ് വേണ്ടിവന്നത്.ആസൂത്രിതമായി അക്രമം നടത്താൻ ശ്രമിച്ചതിന് അറസ്റ്റിലായപ്പോൾ 'ശബരിമലയിൽ ശരണംവിളിച്ചവരെ അറസ്റ്റ് ചെയ്തു ' എന്ന പ്രചരണവുമായി സംഘപരിവാർ രംഗത്തുവന്നു. എന്നാൽ വസ്തുതകൾ മനസിലാക്കിയതോടെ ജനങ്ങൾ ഈ പ്രചരണം തള്ളി.
from Kerala || Deshabhimani Online News https://ift.tt/2PE9rI1
via IFTTT
No comments:
Post a Comment