കൊച്ചി > ശബരിമലയിൽ സാധാരണനില കൈവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.ഇക്കാര്യത്തില്‍ ശബരിമലയിലെ നിന്ത്രണങ്ങൾക്കെതിരെ കോടതിയെ സമീപിച്ചവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നു കോടതി പറഞ്ഞു. നിയമം കൈയിലെടുക്കരുതെന്ന് അവരോട് കോടതി നിർദേശിച്ചു. ശബരിമലയിൽ ചിലർക്ക് സ്വാർഥ താൽപര്യങ്ങളുണ്ട്. പ്രതിഷേധക്കാർ പുറത്തിറക്കിയ സർക്കുലറുകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു.സമാധാനത്തിനായി എല്ലാവരും സഹകരിയ്ക്കണം.
ശബരിമലയിലെ ക്രമീകരണങ്ങൾ സംബന്ധിച്ച കേസ് പരിഗണിക്കുന്ന ഡിവിഷൻ ബഞ്ചിന്റേതാണ് നിർദേശം. കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.
ശബരിമലയിലെ നിരോധനാജ്ഞ ഭക്തരുടെ സുരക്ഷയ്ക്കെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഏത് സമയത്തും പ്രശ്ന സാധ്യത നിലനിൽക്കുന്നു. നിരോധനാജ്ഞ യഥാർത്ഥ ഭക്തർക്ക് ബാധകമല്ല. ശരണം വിളിക്കും കൂട്ടമായി പോകുന്നതിനും തടസമില്ലെന്നും സർക്കാർ നിലപാട് എജി കോടതിയെ അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2DSvg0h
via IFTTT
No comments:
Post a Comment