എഴുത്തച്ഛൻ പുരസ്‌കാരം എം മുകുന്ദന്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

എഴുത്തച്ഛൻ പുരസ്‌കാരം എം മുകുന്ദന്‌

സംസ്ഥാന സർക്കാരിന്റെ പരമോന്ന സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ‌്കാരം സാഹിത്യകാരൻ എം മുകുന്ദന‌്. വാർത്താസമ്മേളനത്തിൽ സാംസ‌്കാരിക മന്ത്രി എ കെ ബാലനാണ‌് പുരസ‌്കാര ജേതാവിനെ പ്രഖ്യാപിച്ചത‌്.
 
അഞ്ച‌് ലക്ഷം രൂപയും പ്രശസ‌്തിപത്രവുമടങ്ങുന്നതാണ‌് പുരസ‌്കാരം. മലയാള സാഹിത്യത്തിൽ ആധുനിക പ്രസ്ഥാനത്തിന‌് തുടക്കം കുറിച്ച സാഹിത്യകാരന്മാരിൽ പ്രധാനിയാണ‌് മുകുന്ദൻ. സാഹിത്യ അക്കാദമി പ്രസിഡന്റ‌് വൈശാഖൻ ചെയർമാനും കവി സച്ചിദാനന്ദൻ, ഡോ. ജി ബാലമോഹൻ തമ്പി, ഡോ. സുനിൽ പി ഇളയിടം, സാംസ‌്കാരിക സെക്രട്ടറി റാണി ജോർജ‌് എന്നിവരടങ്ങുന്ന ജൂറിയാണ‌് പുരസ‌്കാര ജേതാവിനെ നിർണയിച്ചത‌്.
 
സ്വന്തം ദേശത്തിന്റെ കഥയും സംസ‌്കാരവും ഭാവനാത്മകമായി കൂട്ടിയിണക്കി മലയാള നോവൽ, കഥാസാഹിത്യത്തിന‌് ആധുനിക കഥാആഖ്യാന ശൈലി സമ്മാനിച്ച സാഹിത്യപ്രതിഭയാണ‌് മുകുന്ദനെന്ന‌് ജൂറി വിലയിരുത്തി. ദേശീയവും സാർവദേശീയവുമായ അനുഭവലോകങ്ങളെ നോവലിലേക്ക‌് ആനയിക്കാനും അദ്ദേഹത്തിന‌് കഴിഞ്ഞു. സവിശേഷ സമൂഹങ്ങളുടെ ഭാഷാപരവും ശൈലീപരവുമായ അനന്യതശയ നോവലുകളിൽ സന്നിവേശിപ്പിക്കാൻ മുകുന്ദൻ പ്രകടിപ്പിച്ച പാടവം നിസ‌്തുലമാണ‌്.
 
നൃത്തം, സംഗീതം, ചിത്രകല തുടങ്ങിയ മേഖലകളിലെ ലാവണ്യദർശനത്തെ കഥാപ്രപഞ്ചത്തിന്റെ ഭാഗമാക്കി മാറ്റാൻ മുകുന്ദന‌് കഴിഞ്ഞതായും ജൂറി വിലയിരുത്തി. ഒന്നര ലക്ഷം രൂപയായിരുന്ന പുരസ‌്കാരം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം കഴിഞ്ഞവർഷം മുതൽ അഞ്ച‌് ലക്ഷമാക്കി ഉയർത്തുകയായിരുന്നു. പുരസ‌്കാര വേദിയും തീയതിയും ഉടൻ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ജൂറി ചെയർമാൻ വൈശാഖൻ, സാംസ‌്കാരിക സെക്രട്ടറി റാണി ജോർജ‌് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു


from Kerala || Deshabhimani ​Online ​News https://ift.tt/2qiN102
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages